2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പെഗാസസ്: ഇതുവരെ കുടുങ്ങിയത് 142 ഇന്ത്യക്കാര്‍

 

ന്യൂഡല്‍ഹി: പെഗാസസ് ചാരവലയത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ‘ദി വയര്‍’. സൈന്യം, ബി.എസ്.എഫ്, റോ, ഇ.ഡി, യു.പി.എ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ടുജി സ്‌പെക്ട്രം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ മുതല്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ പി.എ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് പുതുതായി പുറത്തുവന്നത്. ഇതുവരെ 142 ഇന്ത്യക്കാരുടെ പേരുകളാണ് വയര്‍ പുറത്തുവിട്ടത്.
2ജി കേസ് അന്വേഷിച്ചിരുന്ന മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിങ്, കെജ്‌രിവാളിന്റെ പി.എ ആയിരുന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വി.കെ ജയിന്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിനെതിരായ എയര്‍സെല്‍ മാക്‌സിസ് കേസ് അന്വേഷിച്ചതും രാജേശ്വര്‍ സിങ്ങാണ്.
ഇദ്ദേഹത്തിന്റെ ഭാര്യയുടെയും സഹോദരിമാരുടെയും ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. ഇ.ഡിയും സി.ബി.ഐയും സംയുക്തമായാണ് 2ജി കേസ് അന്വേഷിച്ചത്. കെജ്‌രിവാള്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണം, ആരോഗ്യ സംവിധാനം തുടങ്ങിയവയ്ക്ക് നേതൃത്വം വഹിച്ചത് ജയിന്‍ ആയിരുന്നു. നിതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫിസിലെ (പി.എം.ഒ) ജൂനിയര്‍ ഉദ്യോഗസ്ഥന്റെയും ഫോണുകളും ചോര്‍ത്തിയിട്ടുണ്ടെങ്കിലും അവരുടെ പേരുകള്‍ പുറത്തായിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.