രാജ്യം വിടുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്കായി ബ്രിട്ടന്‍, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി തുറന്നു
കാബൂള്‍: കാബൂള്‍ വിടാന്‍ വിമാനത്തിന്റെ പുറത്ത് കയറിപ്പറ്റിയവരുടെയും വിമാനചക്രത്തില്‍ നിന്നു താഴെവീണ് മരിച്ച കുട്ടികളുടെയും കരളലിയിപ്പിക്കുന്ന കാഴ്ചകള്‍ക്കു ശേഷവും അഫ്ഗാന്‍ ലോകത്തിന്റെ ഉറക്കം കെടുത്തുന്നു. രക്ഷതേടി യു.എസ്-ബ്രിട്ടിഷ് സൈനികരോട് യാചിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിമാനത്താവള മുള്ളുവേലിക്കും ഗേറ്റിനുമപ്പുറത്തുനിന്ന് കുട്ടികളെ സൈനികരുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളുടെ ചിത്രം ലോകത്തിന്റെ കണ്ണുനിറച്ചു. ചില കുട്ടികള്‍ സൈനികരുടെ കൈകളിലെത്തിയപ്പോള്‍ ചിലര്‍ മുള്ളുവേലിയില്‍ കുരുങ്ങി. ഈ ദൃശ്യത്തിന് ദൃക്‌സാക്ഷികളായ സൈനികര്‍ രാത്രി എങ്ങനെ കരയാതിരിക്കുമെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ രാജ്യം വിടുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്കായി ബ്രിട്ടന്‍, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി തുറന്നു. 20,000 അഫ്ഗാനികള്‍ക്ക് അഭയം നല്‍കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു.
Comments are closed for this post.