2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് കാനഡ

 

ഒട്ടാവ: അഫ്ഗാനില്‍ താലിബാന്‍ രൂപീകരിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി കാനഡ. തീവ്രവാദ സംഘത്തെ അഫ്ഗാന്റെ സര്‍ക്കാരായി അംഗീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചാണ് അവര്‍ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചതെന്ന് പറഞ്ഞ അദ്ദേഹം, തങ്ങളുടെ കാഴ്ചപ്പാടില്‍ അവര്‍ തീവ്രവാദ ഗ്രൂപ്പാണെന്നും അത്തരത്തിലുള്ള സംഘത്തെ ഒരു രാജ്യത്തിന്റെ സര്‍ക്കാരായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. ജനങ്ങളെ തടഞ്ഞുവയ്ക്കാതെ അവരെ സുരക്ഷിതമായി രാജ്യം വിടാന്‍ താലിബാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   

അതേസമയം, താലിബാനെ അനുകൂലിക്കുന്ന പ്രസ്താവനയുമായി ബ്രിട്ടിഷ് സൈനിക മേധാവി രംഗത്തെത്തി. 1990കളില്‍ കണ്ടതില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോഴത്തെ താലിബാനെന്നായിരുന്നു ബ്രിട്ടന്റെ ചീഫ് ഓഫ് ദി ഡിഫന്‍സ് സ്റ്റാഫായ നിക്ക് കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടത്. അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും അവരുടെ ഭരണം അംഗീകരിക്കാനും മടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, താലിബാനെ വിലയിരുത്തേണ്ടത് അവരുടെ വാക്കുകള്‍ കേട്ടല്ലെന്നും പ്രവര്‍ത്തികള്‍ കണ്ടാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയാണെങ്കില്‍ താലിബാനെ അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂനിയനും വ്യക്തമാക്കിയിരുന്നു.
ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുമെന്ന് അറിയിച്ചിരുന്നു. മറ്റു പല രാജ്യങ്ങളും നിലപാട് പ്രഖ്യാപിച്ചിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.