നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: മരം മുറിച്ചുകടത്താന്‍ വനപാലകര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതായി ആരോപണവിധേയനായ റോജിയുടെ വെളിപ്പെടുത്തല്‍. മരംമുറി വിവാദത്തില്‍ ഉദ്യോഗസ്ഥ-മരംമാഫിയ ഗൂഢാലോചനയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. ചില തല്‍പ്പര കക്ഷികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവായിരുന്നെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് റോജി അഗസ്റ്റിന്റെ വെളിപ്പെടുത്തല്‍.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം രൂപ താന്‍ കൈക്കൂലി നല്‍കിയെന്ന് റോജി ആരോപിച്ചതോടെ വര്‍ഷങ്ങളായി തുടരുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ പിന്നാമ്പുറ കഥകളാണ് പുറത്തുവരുന്നത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് കര്‍ഷകര്‍ക്കെന്നു പറഞ്ഞ് ഇറക്കിയ ഉത്തരവ് ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് ഇത് വെളിവാക്കുന്നു.
മരംമാഫിയ മരങ്ങള്‍ മുറിച്ച് കടത്തിയതോടെ മൂന്നുമാസവും ഒരാഴ്ചയും കൊണ്ട് ഈ ഉത്തരവ് റദ്ദ് ചെയ്തതും ഉദ്യോഗസ്ഥ-മരംമാഫിയ-രാഷ്ട്രീയ ഗൂഢാലോചനയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഉത്തരവിറങ്ങുന്നതിനുമുന്‍പ് വിഷയം ശ്രദ്ധയില്‍പ്പെട്ട സത്യസന്ധരായ ചില ഉദ്യോഗസ്ഥര്‍ ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് മുഖവിലക്കെടുക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Comments are closed for this post.