ദോഹ: പരിസ്ഥിതി സൗഹൃദ ഗതാഗതം എന്ന ലക്ഷ്യം കൂടുതല്‍ സജീവമാക്കി ഖത്തര്‍. ഇതിന്റെ ഭാഗമായി കൂടുതല്‍ ഇലക്ട്രിക്ക് ബസ്സുകള്‍ വാങ്ങുന്നതിന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം ടെന്‍ഡര്‍ നല്‍കി. ഇലക്ട്രിക് ബസ് റാപിഡ് ട്രാന്‍സിറ്റ് വെഹിക്കിളുകള്‍ സപ്ലൈ ചെയ്യുന്നതിനും മെയിന്റനന്‍സ് നടത്തുന്നതിനുമുള്ള ടെന്‍ഡര്‍ ആണ് മന്ത്രാലയം ക്ഷണിച്ചിരിക്കുന്നത്.
ഖത്തറിലെ 25 ശതമാനം പബ്ലിക് ബസ്സുകളും 2022ഓടെ ഇലക്ട്രിക് ആവുമെന്ന് ആഴ്ച്ചകള്‍ക്കു മുമ്പ് ഖത്തര്‍ ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പബ്ലിക്ക് ബസ്സുകള്‍, സ്‌കൂള്‍ ബസ്സുകള്‍, ദോഹ മെട്രോ ഫീഡര്‍ ബസ്സുകള്‍ എന്നിവ ക്രമേണ ഇലക്ട്രിക് ബസ്സുകള്‍ ആക്കാനാണ് പദ്ധതി. 2030ഓടെ കാര്‍ബണ്‍ എമിഷനില്‍ പരമാവധി കുറവ് വരുത്തുക എന്ന ലക്ഷ്യത്തിലേക്കാണ് ഖത്തറിന്റെ നീക്കം.
2022 ഫിഫ ലോക കപ്പില്‍ പ്രധാന സേവനങ്ങള്‍ക്കെല്ലാം ഇലക്ട്രിക് ബസ്സുകളാണ് ഉപയോഗിക്കുകയെന്ന് മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുഗതാഗത്തിന് ഇലക്ട്രിക് ബസ്സുകള്‍ ഉപയോഗിക്കുന്ന ആദ്യ ലോക കപ്പാവും ഖത്തറിലേത്.
Comments are closed for this post.