2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നീറ്റ് പി.ജി പ്രവേശന പരീക്ഷ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

നീറ്റ് പി.ജി പ്രവശന പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാം.
പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (എന്‍.ബി.എ) ആരംഭിക്കും. മാര്‍ച്ച് 15 ആണ് നീറ്റ് പി.ജി പ്രവേശ പരീക്ഷയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി.

എം.ഡി എം.എസ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പി.ജി പരീക്ഷയെഴുതാം. ഇതിനായി രജിസ്റ്റര്‍ ചെയ്യാന്‍ എന്‍.ബി.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ിയല.ലറൗ.ശി സന്ദര്‍ശിക്കുക. ഏപ്രില്‍ 18നാണ് പ്രവേശന പരീക്ഷ. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. ഫലം മെയ് 31 ന് പ്രസിദ്ധീകരിക്കും.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന പ്രൊവിഷണല്‍ അല്ലെങ്കില്‍ പെര്‍മനന്റ് എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നീറ്റ് പി.ജി പ്രവേശന പരീക്ഷയെഴുതാന്‍ യോഗ്യതയുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാകണം. നീറ്റ് പി.ജി 2021 എഴുതുന്നവര്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ചിരിക്കണം. ജൂണ്‍ 30നോ അതിന് മുമ്പോ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞവരാകണം എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
രാജ്യത്തെ 6,102 മെഡിക്കല്‍ കോളജുകളിലേക്കായി 10,821 മാസ്റ്റര്‍ ഓഫ് സര്‍ജറി (എം.എസ്), 19,953 ഡോക്ടര്‍ ഓഫ് മെഡിസിന്‍ (എം.ഡി), 1,979 പി.ജി ഡിപ്ലോമ സീറ്റുകളിലേക്കുള്ള പ്രവേശനം എല്ലാ വര്‍ഷവും നടക്കുന്നത് നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. 6,501 സീറ്റുകളിലേക്കാണ് നീറ്റ് എം.ഡി.എസ് നടത്തുന്നത്. ഇതില്‍ 50 ശതമാനം സീറ്റ് ഓള്‍ ഇന്ത്യ ക്വാട്ടയും 50 ശതമാനം സംസ്ഥാന ക്വാട്ടയുമായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.