മധുര
തമിഴ്‌നാട്ടിൽ കൊവിഡ് ഭീതിയിൽ നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു പേർ മരിച്ചു.
സ്ത്രീയും മൂന്നുവയസുള്ള കുട്ടിയുമാണ് മരിച്ചത്. മധുര കാളമേട് സ്വദേശികളായ ജ്യോതിക (23), സഹോദരി അനിതയുടെ മകൻ ഋതേഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ജ്യോതികയുടെ മാതാവ് ലക്ഷ്മി (46), സഹോദരൻ സിബിരാജ് (13) എന്നിവരെ ഗവ. രാജാജി മെമ്മോറിയൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മിയുടെ ഭർത്താവും ഇളയ മകൾ അനിതയും കഴിഞ്ഞ വർഷം അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ജ്യോതികയായിരുന്നു കുടുംബത്തെ പരിപാലിച്ചിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവർ മാനസിക സംഘർഷത്തിലായിരുന്നുവെന്നും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നു കുടുംബമെന്നും പൊലിസ് പറഞ്ഞു. ഇന്നലെ രാവിലെ ഇവർ വിഷം കഴിച്ചെന്നും ജ്യോതികയും ഋതേഷും മരിച്ചനിലയിലായിരുന്നുവെന്നും മറ്റുള്ളവർ അബോധാവസ്ഥയിലായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
Comments are closed for this post.