ദുബൈ
കൊവിഡ് വ്യാപനം തടയാൻ ദുബൈയിലെ ആപ്പിൾ ഫോൺ സ്‌റ്റോറുകൾ അടച്ചിടുന്നു.
ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ദുബൈയിലെ രണ്ട് സ്റ്റോറുകൾ താൽക്കാലികമായി അടച്ചിടുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നിലവിൽ യു.എ.ഇയിൽ ദുബൈ മാൾ, മാൾ ഓഫ് എമിറേറ്റ്‌സ്, യാസ് മാൾ എന്നിവിടങ്ങളിൽ മൂന്ന് ഔട്ട്‌ലെറ്റുകൾ കമ്പനിക്കുണ്ട്. അബൂദബിയിലെ യാസ് മാളിലെ ഔട്ട്‌ലെറ്റ് പ്രവർത്തിക്കും.
ദുബൈയിലെ സ്റ്റോറുകൾ 13 വരെയാണ് അടച്ചിടുക.യു.എ.ഇയിൽ കഴിഞ്ഞ ദിവസം 2,759 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Comments are closed for this post.