2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വെള്ളപ്പൊക്ക നിയന്ത്രണത്തിന് 500 കോടി

തിരുവനന്തപുരം: ജലാശയങ്ങളുടെയും നദീതടങ്ങളുടെയും ജലം വഹിക്കാനുള്ള ശേഷി വര്‍ധിപ്പിച്ച് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പാക്കേജ്.

500 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് 50 കോടി അനുവദിച്ചു. ജലവിഭവ, തദ്ദേശ, പരിസ്ഥിതി വകുപ്പുകള്‍ ചേര്‍ന്നായിരിക്കും പദ്ധതി നടത്തിപ്പ്. കനാലുകളുടെ വശങ്ങള്‍ സംരക്ഷിക്കുക, വൃത്തിയാക്കുക, ആഴംകൂട്ടുക, മണ്ണ് നീക്കംചെയ്യുക, കണ്ടല്‍ക്കാടുകള്‍ ഉപയോഗിച്ച് സംരക്ഷണഭിത്തികള്‍ നിര്‍മിക്കുക, നദികളുടെ ആഴം വര്‍ധിപ്പിക്കുക, തടാകങ്ങള്‍, ജലസേചന കനാലുകള്‍, കായലുകള്‍ എന്നിവ ബന്ധിപ്പിച്ച് താല്‍കാലിക ജലസംഭരണ പ്രദേശങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.