2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സി.കെ ജാനുവിന് മുറിയെടുത്ത് കൊടുത്തത് ബി.ജെ.പി; തെളിവുകള്‍ പുറത്ത്

 

തിരുവനന്തപുരം: പണം വാങ്ങുന്നതിനായി സി.കെ ജാനു തിരുവനന്തപുരത്തെത്തിയപ്പോള്‍ താമസിക്കാന്‍ മുറിയെടുത്തു നല്‍കിയത് ബി.ജെ.പി. സംസ്ഥാന ഓഫിസില്‍ നിന്നാണെന്നുള്ളതിന് തെളിവുകള്‍ പുറത്ത്.

തിരുവനന്തപുരത്തെ ഹോട്ടലില്‍ സി.കെ ജാനു താമസിച്ച മുറിയുടെ ബില്ലിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. ബി.ജെ.പിയാണ് സി.കെ ജാനുവിന് ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയതെന്നു തെളിഞ്ഞതോടെ ഇവരുമായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നതില്‍ മാത്രമാണ് ഇനി തെളിവ് പുറത്തുവരാനുള്ളത്. എന്നാല്‍ രണ്ട് മാസം മുന്‍പ് നടന്ന സംഭവമായതിനാല്‍ ആ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്ന് നഷ്ടമായെന്നാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പറയുന്നത്. എന്‍.ഡി.എ മുന്നണിയില്‍ ചേരാന്‍ സി.കെ ജാനുവിന് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് കെ.സുരേന്ദ്രന്‍ 10 ലക്ഷം കൈമാറിയെന്നാണ് ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീതയുടെ ആരോപണം. പ്രസീത ആരോപിക്കുന്ന അതേദിവസം ജാനുവും പ്രസീതയും ഈ ഹോട്ടലില്‍ താമസിച്ചിരുന്നു. ആറിന് ഹോട്ടലില്‍ എത്തിയ ഇവര്‍ എട്ടുവരെ പ്രസീത ആരോപിക്കുന്ന 503-ാം നമ്പര്‍ മുറിയില്‍ താമസിച്ചുവെന്നുമുള്ള കാര്യങ്ങളും ഹോട്ടല്‍ ബില്ലില്‍നിന്ന് വ്യക്തമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.