2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എം.എല്‍.എ ഫണ്ട് ഒരു കോടിയായി വെട്ടിക്കുറച്ചു

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് ഒരു കോടി രൂപയായി വെട്ടിക്കുറച്ചു. അഞ്ചു കോടിയില്‍ നാലു കോടിയും കൊവിഡ് പ്രതിരോധത്തിനായെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി പ്രതിപക്ഷവുമായി നടത്തിയ കൂടിയാലോചനയില്‍ മൂന്നു കോടി എടുക്കാനായിരുന്നു തീരുമാനം. തുക മതിയാകാതെ വരുമെന്നതിനാല്‍ നാലു കോടിയാക്കി തീരുമാനം മാറ്റുകയായിരുന്നു. സംസ്ഥാനത്തെ സി.എച്ച്.സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കാനാണ് തുക വിനിയോഗിക്കുന്നത്. ഒരു കേന്ദ്രത്തിന് ഏകദേശം മൂന്നു കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ 636.5 കോടി രൂപ ഇതിനു വേണ്ടിവരുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു.

ഓരോ എം.എല്‍.എയില്‍നിന്നും നാലു കോടി പിടിക്കുന്നതോടെ 560 കോടിയാണ് ലഭിക്കുക. നാലു കോടി എടുത്താല്‍ മണ്ഡലത്തിലെ വികസന പദ്ധതികളൊന്നും നടക്കില്ലെന്നും മൂന്നു കോടിയായി നിജപ്പെടുത്തണമെന്നും പി.കെ ബഷീര്‍ ആവശ്യപ്പെട്ടു. തീരുമാനത്തോട് വിയോജിപ്പില്ലെന്നും എന്നാല്‍ ഏതുരീതിയില്‍ നടപ്പാക്കുമെന്നതു സംബന്ധിച്ച് വീണ്ടും കൂടിയാലോചനകള്‍ വേണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.