2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘പ്രവാസികൾക്ക് മാത്രം ക്വാറൻ്റൈൻ ഏർപ്പെടുത്തിയ നടപടി ക്രൂരത’

മലപ്പുറം
പ്രവാസികൾക്ക് മാത്രം ഏഴ് ദിവസത്തെ നിർബന്ധ ക്വാറൻ്റൈൻ ഏർപ്പെടുത്തിയ സർക്കാരിന്റെ നടപടി പ്രവാസികളോട് ചെയ്യുന്ന കൊടും ക്രൂരതയാണെന്നും പ്രവാസികളെ ഒറ്റപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങൾ തിരുത്തണമെന്നും യു.എ.ഇ കെ.എം.സി.സി ഫൗണ്ടേഷ് ഓർഗനൈസേഷൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വേങ്ങരയിലെ അൽവഫ ഓഡിറ്റോറിയത്തിൽ ചെയർമാൻ മലയിൽ അബ്ദുല്ലക്കോയയുടെ അധ്യക്ഷതയിൽ ദുബൈ കെ.എം.സി.സി പ്രസിഡൻ്റ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ഇബ്രാഹിം കുട്ടി ചൊക്ലി സ്വാഗതം പറഞ്ഞു. സി.വി.എം വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. ഹഖീം തുപ്പിലക്കാട്, കെ.എം.എ ബക്കർ, ടി.പി അബ്ദുൽ ഖാദർ വാരം, സലാം കണ്ണാടിപ്പമ്പ്, ബീരാവുണ്ണി തൃത്താല, അഹമ്മദ് പോത്താംകണ്ടം, അശ്‌റഫ് കളത്തിങ്കപ്പാറ, തയ്യംബാടി ബാവ ഹാജി, ടി.ഹംസ കണ്ണൂർ, സൈതലവി പൂളക്കാട്,സലീം ചാലിശ്ശേരി, മംഗലം ബാവ, ബശീർ കൂട്ടായി, ബപ്പൻകുട്ടി നടുവണ്ണൂർ, അബ്ബാസ് പന്തല്ലൂർ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.