2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലദ്വാരം വഴി കാറ്റടിച്ച് കയറ്റി: യു.പിയില്‍ പതിനാറുകാരന്‍ മരിച്ചു

 

ലഖ്‌നൗ: മലദ്വാരം വഴി കാറ്റടിച്ച് കയറ്റി പതിനാറുകാരനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് സംഭവം. മൂന്നുപേര്‍ ചേര്‍ന്നാണ് ക്രൂരകൃത്യം ചെയ്തത്.

ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടി മരിച്ചതെന്ന് പൊലിസ് പറയുന്നു. ആക്രമണത്തില്‍ ആരോഗ്യനില മോശമായ 16കാരന്‍ രണ്ടുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

22നും 26നും ഇടയില്‍ പ്രായമുള്ള മൂന്ന് പ്രതികള്‍ക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. എന്താണ് ഈ ക്രൂരത ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല.

അരിമില്ലില്‍ ജോലി ചെയ്തിരുന്ന കുട്ടി, മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലിസ് പറയുന്നു. കുട്ടിയെ പിടികൂടിയ പ്രതികള്‍ മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു.

സംഭവത്തിന് പിന്നാലെ അവശനായ കുട്ടിയെ പിലിബിത്തിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ബറേലിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ വച്ചാണ് കുട്ടി മരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.