നാല് കോടിയിലധികം ജനങ്ങളുള്ള പതിനേഴോളം പട്ടണങ്ങളാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുന്നത്. ഇവിടെനിന്നും പുറത്തേക്കും അകത്തേക്കുമുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. സ്കൂളുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ആളുകള്‍കള്‍ക്ക് മറ്റൊരാളുടെ സമീപം പോകാന്‍ പേടിയാണ്. എല്ലാവരും വീടുകളില്‍ തന്നെ അടച്ചുപൂട്ടിയിരിക്കുന്ന അവസ്ഥ. അത്രത്തോളം ഭീകരമാണ് ലോകത്തെ, അതിലുപരി ചൈനയെ ബാധിച്ചിരിക്കുന്ന കൊറോണ വൈറസ് എന്ന വിപത്ത്. ചിത്രങ്ങളിലൂടെ..
ചിത്രങ്ങള്‍ക്ക് കടപ്പാട്: സി.എന്‍.എന്‍, അല്‍ജസീറ