2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

64 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കും

 

തിരുവനന്തപുരം: 64 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് നെഫ്രോളജി, ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ലക്ചറര്‍ ഇന്‍ ഇക്കണോമിക്‌സ്, ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, സയന്റിഫിക് അസിസ്റ്റന്റ്, ട്രെയിനിങ് ഓഫിസര്‍, എന്‍ജിനീയറിങ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്) ഓവര്‍സീയര്‍ ഗ്രേഡ് 1 (ഇലക്‌ട്രോണിക്‌സ്), മോഡലര്‍, ഇന്‍സ്ട്രക്ടര്‍(ലെതര്‍ വര്‍ക്‌സ്), മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ഇലക്ട്രീഷ്യന്‍ ഗ്രേഡ് 2, ക്ലാര്‍ക്ക് ഗ്രേഡ് 1 (ജനറല്‍ കാറ്റഗറി) പാര്‍ട്ട് 1, ക്ലാര്‍ക്ക് ഗ്രേഡ് 1 (സൊസൈറ്റി കാറ്റഗറി) പാര്‍ട്ട് 2, അനലിസ്റ്റ്, മെയിന്റനന്‍സ് അസിസ്റ്റന്റ്(ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തികമാറ്റം മുഖേന), കാത്ത് ലാബ് ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍, എന്‍ജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3, ഫാര്‍മസിസ്റ്റ് (ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍)(ജനറല്‍ കാറ്റഗറി), ഫാര്‍മസിസ്റ്റ് (ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍)(സൊസൈറ്റി കാറ്റഗറി) എന്നിവ ജനറല്‍ വിഭാഗത്തിലും അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനസ്‌തേഷ്യോളജി (നാലാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍ നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് (ഏഴാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍ നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്(രണ്ടാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍ നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓര്‍ത്തോഡോണ്ടിക്‌സ് (എന്‍.സി.എ.-വിശ്വകര്‍മ്മ), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി (എന്‍.സി.എ.-വിശ്വകര്‍മ്മ), ലക്ചറര്‍ ഇന്‍ അറബിക്(ഒന്നാം എന്‍.സി.എ.- ഒ.ബി.സി., പട്ടികജാതി), ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്(മൂന്നാം എന്‍.സി.എ.-പട്ടികവര്‍ഗ്ഗം), ലക്ചറര്‍ ഇന്‍ ജിയോളജി (ഒന്നാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍ നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), ലക്ചറര്‍ ഇന്‍ അറബിക് (ഒന്നാം എന്‍.സി.എ.-എല്‍.സി.എ.ഐ.), ലക്ചറര്‍ ഇന്‍ ഉറുദു(എട്ടാം എന്‍.സി.എ.- പട്ടികജാതി), ലക്ചറര്‍ ഇന്‍ മ്യൂസിക് (ഒന്നാം എന്‍.സി.എ.- എസ്.ഐ.യു.സി. നാടാര്‍), ലക്ചറര്‍ ഇന്‍ തമിഴ് (ഒന്നാം എന്‍.സി.എ.-ധീവര), പോര്‍ട്ട് ഓഫീസര്‍(അഞ്ചാം എന്‍.സി.എ.-എല്‍.സി.എ.ഐ.), ഓഫീസര്‍ ഇന്‍ ചാര്‍ജ്(ഒന്നാം എന്‍.സി.എ.-പട്ടികജാതി, ഈഴവതിയ്യബില്ലവ), അസിസ്റ്റന്റ് ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍ നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), അസിസ്റ്റന്റ് സര്‍ജന്‍ാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍(രണ്ടാം എന്‍.സി.എ.- എല്‍.സി.എ.ഐ., വിശ്വകര്‍മ്മ), സോയില്‍ സര്‍വ്വേ ഓഫീസര്‍റിസര്‍ച്ച് അസിസ്റ്റന്റ് കാര്‍ട്ടോഗ്രാഫര്‍ടക്‌നിക്കല്‍ അസിസ്റ്റന്റ് (ഒന്നാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍ നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), സൂപ്പര്‍വൈസര്‍(ഐ.സി.ഡി.എസ്.) (ഒന്നാം എന്‍.സി.എ.- പട്ടികവര്‍ഗ്ഗം), ഡെന്റല്‍ ഹൈജീനിസ്റ്റ്(മൂന്നാം എന്‍.സി.എ.-ഒ.ബി.സി.), ഡെന്റല്‍ ഹൈജിനിസ്റ്റ്(ഏഴാം എന്‍.സി.എ.-പട്ടികജാതി വിഭാഗത്തില്‍ നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ധീവര), കെയര്‍ടേക്കര്‍ (വുമണ്‍)(ഒന്നാം എന്‍.സി.എ.-ഈഴവതിയ്യബില്ലവ), ഡ്രൈവര്‍ ഗ്രേഡ് 2ഡ്രെവര്‍ (ഒന്നാം എന്‍.സി.എ.-വിശ്വകര്‍മ്മ), ജൂനിയര്‍ ക്ലാര്‍ക്ക്(രണ്ടാം എന്‍.സി.എ-സൊസൈറ്റി കാറ്റഗറി- പട്ടികജാതി), അസിസ്റ്റന്റ് ടെസ്റ്റര്‍ കം ഗ്യേജര്‍(ഒന്നാം എന്‍.സി.എ.-ഈഴവതിയ്യ ബില്ലവ, പട്ടികജാതി, മുസ്‌ലിം, എല്‍.സി.എ.ഐ.), സെക്യൂരിറ്റി ഗാര്‍ഡ്(രണ്ടാം എന്‍.സി.എ.-ഒ.ബി.സി.), സെക്യൂരിറ്റി ഗാര്‍ഡ്‌സക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് 2വാച്ചര്‍ ഗ്രേഡ് 2(മൂന്നാം എന്‍.സി.എ.-പട്ടികവര്‍ഗ്ഗം), സെക്യൂരിറ്റി ഗാര്‍ഡ്‌സക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് 2, വാച്ചര്‍ ഗ്രേഡ് 2 (വിമുക്തഭടന്‍മാര്‍ മാത്രം)(ഒന്നാം എന്‍.സി.എ.- പട്ടികജാതി, പട്ടികവര്‍ഗ്ഗം, എല്‍.സി.എ.ഐ., എസ്.ഐ.യു.സി. നാടാര്‍, പട്ടികജാതി വിഭാഗത്തില്‍ നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍) എന്നീ തസ്തികള്‍ എന്‍.സി.എ. റിക്രൂട്ട്‌മെന്റിലും, അസിസ്റ്റന്റ് എന്‍ജിനീയര്‍ഹഡ് ഡ്രാഫ്റ്റ്‌സ്മാന്‍അസിസ്റ്റന്റ് ഡയറക്ടര്‍(സിവില്‍) (പട്ടികവര്‍ഗ്ഗം), അഗ്രികള്‍ച്ചറല്‍ ഓഫീസര്‍(പട്ടികവര്‍ഗ്ഗം), സീനിയര്‍ ലക്ചറര്‍ ഇന്‍ കരിക്കുലം മെറ്റീരിയല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇവാല്യുവേഷന്‍(പട്ടികജാതിപട്ടികവര്‍ഗം), ജൂനിയര്‍ അസിസ്റ്റന്റ്(അക്കൗണ്ട്‌സ്)(പട്ടികവര്‍ഗ്ഗം) എന്നീ തസ്തികകള്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ജില്ലാ തലത്തില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (നേരിട്ടുളള നിയമനം, തസ്തികമാറ്റം മുഖേന), ഇലക്ട്രിക്കല്‍ വൈന്‍ഡര്‍ എന്നീ തസ്തികകള്‍ ജനറല്‍ വിഭാഗത്തിലും, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(അറബിക്)(അഞ്ചാം എന്‍.സി.എ.-ഈഴവ,തിയ്യ,ബില്ലവ, പട്ടികജാതി, പട്ടികവര്‍ഗ്ഗം, എല്‍.സി.എ.ഐ., ഒ.ബി.സി., വിശ്വകര്‍മ്മ), ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(മാത്തമാറ്റിക്‌സ്)(മലയാളം മീഡിയം)(മൂന്നാം എന്‍.സി.എ.- പട്ടികവര്‍ഗ്ഗം), ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(മാത്തമാറ്റിക്‌സ്)(കന്നഡ മീഡിയം)(ഒന്നാം എന്‍.സി.എ.- മുസ്ലിം, എല്‍.സി.എ.ഐ., ഹിന്ദു നാടാര്‍, പട്ടികജാതി), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2(ഹോമിയോ)(ഒന്നാം എന്‍.സി.എ.- ധീവര, ഹിന്ദു നാടാര്‍, വിശ്വകര്‍മ്മ, പട്ടികജാതി), വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍(ഒന്നാം എന്‍.സി.എ.-ഈഴവ,തിയ്യ,ബില്ലവ, പട്ടികജാതി, പട്ടികവര്‍ഗം, മുസ്‌ലിം, എസ്.ഐ.യു.സി. നാടാര്‍), ഫീല്‍ഡ് വര്‍ക്കര്‍ (പട്ടികജാതി വിഭാഗത്തില്‍ നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ഒ.ബി.സി.) എന്‍.സി.എ. റിക്രൂട്ട്‌മെന്റ് വഴിയും ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്(പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുളള വിമുക്തഭടന്‍മാരില്‍നിന്ന്), ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പട്ടികജാതിപട്ടികവര്‍ഗം), ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പട്ടികവര്‍ഗ്ഗം) തസ്തികയില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴിയും വിജ്ഞാപനമിറക്കും.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.