2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുഖ്യമന്ത്രിയുടേത് ഭീഷണിസ്വരമെന്ന് പ്രതിപക്ഷം; വ്യാപാരികള്‍ക്ക് പിന്തുണ

 

പേടിപ്പിച്ചു ഭരിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: വ്യാപാരികളുടെ സമരത്തെ നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിസ്വരത്തിനെതിരേ ഒറ്റക്കെട്ടായി പ്രതിപക്ഷം. വ്യാപാരികളുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി വിരട്ടലിന്റെ ഭാഷയില്‍ പറഞ്ഞത് ശരിയായില്ലെന്നും പേടിപ്പിച്ചു ഭരിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
സമരമുറയെ അനുനയിപ്പിക്കാന്‍ തയാറാകാതെ മുഖ്യമന്ത്രി തെരുവുഭാഷയില്‍ പ്രതികരിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ഭീഷണി കൊണ്ട് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നിയമസഭാകക്ഷി സെക്രട്ടറി കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഭീഷണി ധാര്‍ഷ്ട്യം നിറഞ്ഞ വെല്ലുവിളിയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പദവിക്ക് യോജിച്ചതല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.
കട തുറക്കാനുള്ള വ്യാപാരികളുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റെ കെ.സുരേന്ദ്രനും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.