2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സാഫ് കപ്പ്: ഇന്ത്യക്ക് സമനിലത്തുടക്കം

 

മജീദിമഗു:സാഫ് കപ്പില്‍ ഇന്ത്യക്ക് ദയനീയ തുടക്കം. ഇന്നലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ സമനിലയുമായി കളി അവസാനിപ്പിക്കേ@ണ്ടി വന്നു.
നാല്‍പ്പതു മിനുട്ടോളം പത്തു പേരുമായി കളിച്ച ബംഗ്ലാദേശിനെ തോല്‍പ്പിക്കാനാവാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. മാലദ്വീപില്‍ ഇന്ത്യ മെച്ചപ്പെട്ട രീതിയിലായിരുന്നു കളി ആരംഭിച്ചത്. തുടക്കം മുതല്‍ നല്ല അവസരങ്ങള്‍ ഇന്ത്യ സൃഷ്ടിച്ചു. 26ാം മിനുട്ടില്‍ മികച്ച നീക്കത്തിലൂടെ ഇന്ത്യ മുന്നിലെത്തി. ക്യാപ്റ്റന്‍ സുനില്‍ ചേത്രിയാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. ഉദാന്തയുടെ പാസില്‍ നിന്നായിരുന്നു ക്യാപ്റ്റന്റെ ഫിനിഷ്. ഛേത്രിയുടെ 76ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇന്നലെ പിറന്നത്. ആദ്യ ഗോളിന് ശേഷവും ലീഡ് ഇരട്ടിയാക്കാന്‍ ഇന്ത്യക്ക് നിരവധി അവസരം ലഭിച്ചു. പക്ഷെ ബംഗ്ലാദേശ് കീപ്പര്‍ സികോ ഇന്ത്യക്ക് തടസമായി നിന്നു.
രണ്ട@ാം പകുതിയുടെ തുടക്കത്തില്‍ 54ാം മിനുട്ടില്‍ ബംഗ്ലാദേശ് പ്രതിരോധ താരം ബിശ്വാനന്ത് ഘോഷ് ചുവപ്പ് ക@ണ്ട് പുറത്തായതോടെ 10 പേരായി ചുരുങ്ങി. ആ മുന്‍തൂക്കവും ഇന്ത്യക്ക് മുതലെടുക്കാന്‍ കഴിഞ്ഞില്ല. 74ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്ന് യുവതാരം യസീന്‍ അറാഫത് ബംഗ്ലാദേശിന് സമനില നല്‍കി. സമനില ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലാക്കി.
വ്യാഴാഴ്ച ശ്രീലങ്കയെയാണ് ഇന്ത്യ അടുത്ത മത്സരത്തില്‍ നേരിടുക. ആദ്യ രണ്ട@ു സ്ഥാനങ്ങളില്‍ എത്തിയാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.