2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കഴിഞ്ഞ വര്‍ഷങ്ങളിലും സ്‌കോളര്‍ഷിപ്പ് വിതരണം നടന്നത് ജനസംഖ്യാനുപാതികമായെന്ന് മെക്ക

 

കൊച്ചി: സ്‌കോളര്‍ഷിപ്പ് വിഹിതം ജനസംഖ്യാനുപാതികമായി നിശ്ചയിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അവ്യക്തവും കോടതി നിരീക്ഷണങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും പൊരുത്തപ്പെടാത്തതും സങ്കീര്‍ണവുമാണെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അലി. ഉത്തരവിലെ മൂന്നും അഞ്ചും ഖണ്ഡികകള്‍ അവ്യക്തവും നിലവിലെ മാനദണ്ഡങ്ങള്‍ക്കുവരെ മാറ്റം വരുത്തിയതുമാണ്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്നു ഫണ്ടു വകയിരുത്തി വിതരണം ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകളുടെ നിലവിലുണ്ടായിരുന്ന അനുപാതത്തില്‍ വിഹിതം നിശ്ചയിച്ചതാണ് കോടതി വിധിയുടെ കാതല്‍. എന്നാല്‍ രണ്ടു തരം സ്‌കോളര്‍ഷിപ്പുകള്‍ ഒഴികെ 2020 – 2021 അധ്യയന വര്‍ഷത്തിലും പൂര്‍ണമായും ജനസംഖ്യാനുപാതം പാലിച്ചാണ് വിതരണം ചെയ്തിട്ടുള്ളത്.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടായി ഇക്കാര്യം സര്‍ക്കാര്‍ ഉത്തരവിലൂടെ പുറത്തു വന്നതോടെ, മുസ്‌ലിംകള്‍ക്ക് മാത്രം നീക്കി വച്ച 80 ശതമാനം വിഹിതം പോലും വിതരണം ചെയ്യാതെ കഴിഞ്ഞ കാലങ്ങളില്‍ ഭരണകൂട ഒത്താശയോടെ ഉദ്യോഗസ്ഥര്‍ മുസ്‌ലിം വിഹിതം അട്ടിമറിച്ചുവെന്ന് വ്യകത്മാക്കുന്നു. ഇതിനു കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടേയും പേരില്‍ നടപടി സ്വീകരിക്കണം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് എങ്ങനെയാണ് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തതെന്ന് ബന്ധപ്പെട്ട വകുപ്പും സര്‍ക്കാരും വിശദീകരിക്കണം. മുസ്‌ലിംകള്‍ക്കുള്ള 80 ശതമാനം എന്തുകൊണ്ടാണ് മുന്‍ വര്‍ഷങ്ങളില്‍ ലഭ്യമാകാതെ വന്നതെന്ന് അന്വേഷിക്കണം.

ഏത് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.
ഇത്തരം അപാകതകള്‍ പരിഹരിച്ച് കോടതി വിധിയുമായി പൊരുത്തപ്പെടുംവിധം സങ്കീര്‍ണതകള്‍ ഒഴിവാക്കി, 80:20 എന്നതിന് പകരമുള്ള വ്യക്തവും വിശദവും ആയ നിരക്കും അനുപാതവും രേഖപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും എന്‍.കെ അലി മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട വകുപ്പധികൃതരോടും ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.