തിരുവനന്തപുരം: പ്രതിപക്ഷത്തെ അവഹേളിക്കുന്ന രീതിയില്‍ കഴിഞ്ഞദിവസം ഭരണകക്ഷി അംഗങ്ങള്‍ ചോദ്യമുന്നയിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കറുടെ റൂളിങ്.
ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല. ഇക്കാര്യത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിന് മനഃപൂര്‍വമല്ലാത്ത വീഴ്ചയുണ്ടായി. കൊവിഡ് കാലമായതിനാല്‍ മിതമായ ജീവനക്കാര്‍ മാത്രമായത് ഈ പിശകിനു കാരണമായി. ചോദ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരത്തിലുള്ള വീഴ്ചകള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിയമസഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
Comments are closed for this post.