
ദുബായ്: രാജ്യത്ത് ഇന്ന് രോഗവിമുക്തരായത് 631 പേര്. രോഗം ഭേതമാവുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നത് ഏറെ ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു.എ.ഇയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 6,012 ആയി.
രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക്. ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 783 പേര്‍ക്കാണ്. രണ്ട് വൈറസ് ബാധിത മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ യു.എ.ഇയിലെ കൊവിഡ് മരണനിരക്ക് 203 ആയതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
تُعلن وزارة الصحة عن تسجيل 783 إصابة جديدة بـ #فيروس_كورونا_المستجد، و631 حالة شفاء، بالإضافة إلى حالتي وفاة بسبب مضاعفات المرض.
The Ministry of Health registers 783 new cases of #Coronavirus, 631 recoveries and two death cases due to complications. pic.twitter.com/9RTsdqLQC8
— NCEMA UAE (@NCEMAUAE) May 12, 2020
ഇന്ന് മാത്രം 32,000 വൈറസ് ടെസ്റ്റുകളാണ് രാജ്യം നടത്തിയത്. അതേസമയം രാജ്യത്തെ പൗരന്മാരോട് കര്‍ശനമായി ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രോഗ വ്യാപനത്തിന് കാരണമായത് ചില കുടുംബ സംഗമങ്ങളും അയല്‍വാസികളുമായുള്ള ഭക്ഷണ വിതരണവുമായിരുന്നു.
യു.എ.ഇയിലെ ഇന്നത്തെ കൊവിഡ് നില
Comments are closed for this post.