2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാലക്കാട്ട് സി.പി.എമ്മിൽ കടുത്ത വിഭാഗീയത രണ്ട് ഏരിയാ കമ്മിറ്റികളിൽ ഔദ്യോഗിക പാനലിന് കൂട്ടത്തോൽവി ; എം.എൽ.എയും മത്സരിച്ചു തോറ്റു

പാലക്കാട്
പാലക്കാട്ട് സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമായി. ചെർപ്പുളശ്ശേരി, കുഴൽമന്ദം ഏരിയാ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനൽ കൂട്ടത്തോൽവി നേരിട്ടു. കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരിയടക്കമുള്ളവർ ഔദ്യോഗിക പാനലിൽ മത്സരിച്ച് പരാജയപ്പെട്ടു.
ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റിയില്‍ മുന്‍ എം.എൽ.എ പി.കെ ശശി പക്ഷം ആധിപത്യം നേടി. ഔദ്യോഗിക പാനലിൽ മത്സരിച്ച 13 പേരെയാണ് ശശി പക്ഷക്കാർ വെട്ടിനിരത്തിയത്. നിലവിലെ ഏരിയാ സെക്രട്ടറി കെ.ബി സുഭാഷ്, ചളവറ പ‍ഞ്ചായത്ത് പ്രസിഡൻ്റ് ഇ. ചന്ദ്രബാബു തുടങ്ങിയവര്‍ കമ്മിറ്റിയിൽനിന്ന് പുറത്തായി. കെ. നന്ദകുമാറാണ് പുതിയ ഏരിയാ സെക്രട്ടറി.

എസ്.എഫ്.ഐ നേതാവിനെ ഉപദ്രവിച്ചെന്ന പരാതിയിൽ പാർട്ടി നടപടി നേരിട്ട ഏരിയാ സെക്രട്ടറി അബ്ദുറഹ് മാൻ അനുകൂലികളാണ് നാടകീയ നീക്കത്തിലൂടെ കുഴൽമന്ദം ഏരിയാ കമ്മിറ്റിയിൽ മേൽക്കൈ നേടിയത്. ഔദ്യോഗിക പാനലിലെ കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരിയെയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദേവദാസ്, കുഴൽമന്ദം ലോക്കൽ കമ്മിറ്റി സെക്രട്ടറി പൊന്മല എന്നിവരെയും ഉൾപ്പെടുത്തിയെങ്കിലും പരാജയപ്പെട്ടു. വിജയിച്ച രാജാകൃഷ്ണൻ, രാമകൃഷ്ണൻ, ഷൈജു എന്നിവർ അബ്ദുറഹ് മാൻ അനുകൂലികളാണ്. മത്സരം പാടില്ലെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം അവഗണിച്ചാണ് ഇവിടെ മത്സരം നടന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.