2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സഊദിയില്‍നിന്ന് വീണ്ടും ഓക്‌സിജന്‍

ലുലു ഉള്‍പ്പെടെ വിവിധ ഗ്രൂപ്പുകള്‍ സിലിണ്ടറുകള്‍ കൈമാറി

റിയാദ്: കൂടുതല്‍ ആരോഗ്യരക്ഷാ ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ത്യയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നേവി കപ്പല്‍ സഊദി തുറമുഖത്തെത്തി. ഓപ്പറേഷന്‍ സമുദ്രസേതു രണ്ട് (ഓഷ്യന്‍ ബ്രിഡ്ജ്) ന്റെ ഭാഗമായി ഐ.എന്‍.എസ് തര്‍ക്കാഷ് യുദ്ധക്കപ്പലാണ് ഇന്നലെ കിഴക്കന്‍ സഊദിയിലെ ദമാം തുറമുഖത്ത് എത്തിയത്. എല്‍ഫിറ്റ് അറേബ്യ 200 ഓക്‌സിജന്‍ സിലിണ്ടറുകളും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് 100 ഓക്‌സിജന്‍ സിലിണ്ടറുകളും ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ് 50 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും നല്‍കി.ആകെ 300 മെട്രിക്ടണ്‍ ലിക്വിഡ് ഓക്‌സിജനും 6360 ഓക്‌സിജന്‍ സിലിണ്ടറുകളും 250 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും സഊദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതിനകം അയച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.