
ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷത്തെ ആറാംക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം അഞ്ചാംക്ലാസ് വിജയിക്കുന്നവര്‍ക്കാണ് അവസരം. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്കൂളുകളിലായിരിക്കണം പഠനം. 2016 സെപ്റ്റംബര്‍ 30നകം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന്റെ ബി സര്‍ട്ടിഫിക്കറ്റ് കോംപിറ്റന്‍സി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അഞ്ചാം ക്ലാസിലേക്ക് 2016 സെപ്റ്റംബര്‍ 15നകം സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്കേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ഓരോ സ്ഥാപനത്തിലെയും 75 ശതമാനം സീറ്റുകള്‍ ഗ്രാമീണമേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ആകെ സീറ്റില്‍ മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ക്കാണ്. മൂന്നു ശതമാനം സീറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്കും സംവരണം ചെയ്തിരിക്കുന്നു. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും സംവരണമുണ്ട്.
എസ്.സി, എസ്.ടി, പെണ്‍കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവരൊഴികെ ഒന്‍പതു മുതല്‍ 12 വരെ ക്ലാസുകളിലുള്ളവര്‍ പ്രതിമാസ ഫീസായി 200 രൂപ നല്‍കണം.
പ്രവേശനപരീക്ഷ 2017 ജനുവരി എട്ടിന് രാവിലെ 11.30 മുതല്‍ നടക്കും. രണ്ടു മണിക്കൂറാണ് പരീക്ഷ. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും. വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്ടസ് ംംം.ി്വെൂ.ീൃഴ എന്ന വെബ്സൈറ്റില്‍.
ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫിസര്‍, ഡിസ്ട്രിക്ട് എജ്യൂക്കേഷന്‍ ഓഫിസര്‍ (ഡി.ഇ.ഒ), സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത സ്കൂളുകളിലെ ഹെഡ്മാസ്റ്റര്, ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ എന്നിവരില്‍നിന്നു പ്രോസ്പെക്ടസ് സൗജന്യമായി വാങ്ങാം. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 16നുള്ളില്‍ ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫിസര്‍ക്ക് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ി്വെൂ.ീൃഴ.