
വാഷിങ്ടണ്‍: അമേരിക്കയിലെ 60 ശതമാനം സ്ത്രീകളും ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ മൂന്നില്‍ രണ്ടും പീഡിപ്പിക്കപ്പെട്ടത് തൊഴിലടങ്ങളിലാണെന്ന ഞെട്ടിക്കുന്ന വിവരവും ക്വിന്നിപിയാക് യൂനിവേഴ്സിറ്റി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. 39 ശതമാനം പേര് പീഡിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം നല്‍കിയത്.
ലൈംഗിക പീഡനങ്ങള്‍ വന്‍ വിവാദായിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപകമായി ഇത്തരത്തിലുള്ള സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ പങ്കെടുത്ത പുരുഷന്മാരില് 20 ശതമാനം പേരും ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട്. ഇതില്‍ 60 ശതമാനം പേരും തൊഴിലിടങ്ങളിലാണ് പീഡിപ്പിക്കപ്പെട്ടത്. സ്ത്രീകളില്‍ തൊഴിലിടങ്ങള്‍ക്കു പുറമേ, 43 ശതമാനം പേര് പൊതു ഇടങ്ങള്‍, 45 ശതമാനം പേര് തെരുവുകള്‍, 14 ശതമാനം പേര് വീടുകള്‍ എന്നിവിടങ്ങളിലാണ് പീഡിപ്പിക്കപ്പെട്ടത്.
ലൈംഗിക പീഡനം ഗുരുതരമായ പ്രശ്നമാണെന്ന് 88 ശതമാനം പുരുഷന്മാരും 89 ശതമാനം സ്ത്രീകളും സമ്മതിക്കുന്നുണ്ട്.