ന്യുഡല്‍ഹി: കുവൈത്തില്‍ അറസ്റ്റിലായ നഴ്‌സുമാരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. തടഞ്ഞുവച്ച 35 ഇന്ത്യക്കാരില്‍ 19 പേര്‍ മലയാളികളാണ്. ഇവര്‍ ജോലി ചെയ്തിരുന്ന ബാന്ദ്ര ക്ലിനിക്കിന് ആശുപത്രി നടത്താന്‍ അനുമതിയില്ലായിരുന്നു. എല്ലാ സഹായവും ചെയ്യാന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരില്‍ 35 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ കഴിഞ്ഞ ദിവസം പിടിയിലായത്. ഇവര്‍ ജോലി ചെയ്തിരുന്ന ക്ലിനിക്കിന് ആശുപത്രി നടത്താന്‍ അനുമതിയില്ലായിരുന്നു എന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. പിടിയിലായ നഴ്‌സുമാരില്‍ മുലയൂട്ടുന്ന അമ്മമാരുമുണ്ട്. ഇവര്‍ക്ക് കുഞ്ഞുങ്ങളെ പരിചരിക്കാനുളള അനുമതി നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു.
Comments are closed for this post.