2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

60 ലക്ഷം പേര്‍ക്ക് തൊഴില്‍ പരിശീലനം

തിരുവനന്തപുരം: തൊഴില്‍ രഹിതരായ സംസ്ഥാനത്തെ 60 ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് നൈപുണി പരിശീലനം നല്‍കി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യരാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കഴിവുകള്‍ കണക്കിലെടുത്ത് കമ്പനികള്‍ക്ക് വേണ്ടുന്ന പരിശീലനം നല്‍കാനാണ് പദ്ധതി.
ജോലി നഷ്ടപ്പെട്ടതുകൊണ്ടോ അല്ലെങ്കില്‍ മറ്റു കാരണങ്ങള്‍കൊണ്ടോ കേരളത്തിലേയ്ക്ക് ഇപ്പോള്‍ തിരിച്ചു വരുന്ന പ്രൊഫഷനലുകള്‍ക്ക് പ്രത്യേക പരിശീലനമൊന്നും ഇല്ലാതെ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യിക്കും.
പ്രൊഫഷനലായി കുറച്ചുനാള്‍ ജോലി ചെയ്തശേഷം എന്തെങ്കിലും കാരണംകൊണ്ട് ദീര്‍ഘനാള്‍ ബ്രേക്ക് എടുത്തിട്ടുള്ള സ്ത്രീ പ്രൊഫഷനലുകളുള്‍പ്പടെയുള്ളവര്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും. മറ്റു ബിരുദധാരികള്‍ക്ക് ദൈര്‍ഘ്യമേറിയ പരിശീലനം നല്‍കും.
പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 75 ശതമാനം യുവതികളായിരിക്കും. താല്‍പര്യവും കഴിവുമുള്ള തൊഴിലില്ലാത്തവരോ ഗൃഹസ്ഥരോ ആയ സ്ത്രീകളെ പരിശീലനത്തിന് കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീ നിര്‍വഹിക്കും. ഇതിനായി പ്രത്യേകം സബ് മിഷന്‍ കുടുംബശ്രീയില്‍ ആരംഭിക്കും. അഞ്ചു കോടി രൂപയാണ് ഇതിനായി കുടുംബശ്രീയ്ക്ക് അനുവദിച്ചിട്ടുള്ളത്.
ഇന്‍ഡസ്ട്രി സ്‌കില്‍സ്, ഡിജിറ്റല്‍ സ്‌കില്‍സ്, ലൈഫ് സ്‌കില്‍സ്, ലാംഗ്വേജ് സ്‌കില്‍സ്, ഫങ്ഷണല്‍ സ്‌കില്‍സ്, ഡൊമൈന്‍ സ്‌കില്‍സ്, ബിസിനസ് സ്‌കില്‍സ്, ഫിന്‍ടെക് സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ കമ്പനികളുടെ ആവശ്യം അനുസരിച്ച് പരിശീലനം കസ്റ്റമൈസ് ചെയ്ത് നല്‍കും. അസാപ്പ്, കേയ്‌സ്, ഐ.സി.ടി അക്കാദമി തുടങ്ങിയ സ്‌കില്‍ ട്രെയിനിങ് ഏജന്‍സികള്‍ക്കു പുറമേ പുതിയ ഏജന്‍സികള്‍ക്ക് രൂപം നല്‍കി വേണ്ട പരിശീലന കേന്ദ്രങ്ങള്‍ സജ്ജമാക്കും. ഇതിനുവേണ്ടി കെഡിസ്‌കിനു കീഴില്‍ ഒരു സ്‌കില്‍ മിഷന് രൂപം നല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.