ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ ഡോക്ടര്‍ ദമ്പതികളടക്കം ആറ് പേര്‍ മരിച്ചു.
മെഡിക്കല്‍ സ്ഥാപന ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, സ്ഥാപനത്തിന്റെ ഉടമ സോഹന്‍ ഖമാരി, സഹായി താരാദേവി സ്റ്റാഫ് രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് സൂചന. ആശുപത്രിയുടെ രണ്ടാം നിലയിലാണ് തീപടര്‍ന്നത്.
അഞ്ച് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ധന്‍ബാദ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രേം കുമാര്‍ പറഞ്ഞു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
Comments are closed for this post.