2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സഊദിയിൽ ആറു മേഖലകളിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: സഊദിയിൽ ആറു മേഖലകളിൽ സഊദി വത്കരണം ശക്തിപ്പെടുത്താൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു. നിരവധി തൊഴിലുകൾ സഊദി വത്കരിക്കുന്നതിനായി 6 തീരുമാനങ്ങളാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ-റാജ്ഹി പ്രഖ്യാപിച്ചത്.

ഗതാഗത, ലോജിസ്റ്റിക് മേഖലയിലും ആരോഗ്യ മേഖലയിലും വാഹന ഇൻസ്പെക്ഷൻ മേഖലകളിലും അടക്കം വിവിധ മേഖലകളിലാണ് സഊദി വത്കരണത്തിനായി പദ്ധതി പ്രഖ്യാപിച്ചത്. ഇതോടൊപ്പം, നിരവധി സുപ്രധാന പ്രവർത്തനങ്ങളിൽ സെയിൽസ് ഔട്ട്‌ലെറ്റുകളിലെ പ്രൊഫഷനുകളും സഊദി വത്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് സഊദി വത്കരണം നടപ്പാക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.