
ആന്തമാന്‍: സമസ്ത ആന്തമാന്‍ വാട്സ് ആപ്പ് ഗ്രൂപ്പ് ‘ഷാനെ സമസ്ത’ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിച്ച് മത്സരാര്‍ത്ഥികള്‍ക്ക് ഒരാഴ്ചത്തെ ക്ലാസും നല്‍കിയാണ് 24ന് ശനിയാഴ്ച ക്വിസ്സ് മത്സരം നടത്തിയത്. ആന്തമാനിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ജൂലൈ 15 ന് ഓണ്‍ലൈന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ച് അബ്ദുല്‍ ഗഫൂര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. കെ സി മുഹമ്മദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി സമാപന പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് സവാദ് ഹുദവി, മുയീനുദ്ധീന്‍ വാഫി, മുഹമ്മദ് ജലീദ് മൗലവി, ഇസ്മായില്‍ ഫൈസി ഇര്‍ഫാനി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ഡോ. നസ്മീന്‍ ഒന്നാം സ്ഥാനവും, സി പി സബീഹ് രണ്ടാംസ്ഥാനവും ആസിഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂസുഫ് ഖാസിമി, ഇബ്രാഹിം ഫൈസി, നാസിര്‍ ഖാസിമി, എപി അബ്ദുല്‍ സമദ് ഹുദവി, ഉമര്‍ ഖത്താബ് മൗലവി, പി പി അബ്ദുല്‍ ഖാദര്‍ നിസാമി, റഫീഖ് മൗലവി, മുജീബ് ഹുദവി എന്നിവര്‍ നേതൃത്വം നല്കി.