
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം 5ജി സേവനം ഉണ്ടാകില്ല.രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ 5ജിക്കായുള്ള കാത്തിരിപ്പ് ഇനിയും നീളും. അടുത്ത വര്‍ഷം ആദ്യത്തോടെ സേവനം പൂര്‍ണമായി ലഭ്യമാകും. പാര്‍ലമെന്റില്‍ തിങ്കളാഴ്ച സമര്‍പ്പിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 5ജിയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന്റെ കാരണം ഒരുക്കങ്ങളിലെ മന്ദഗതിയാണെന്ന് ടെലികോം മന്ത്രാലയം നിയോഗിച്ച സ്റ്റാന്റിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
#5G services will begin in early-2022 after another round of spectrum auctionhttps://t.co/tBFtjmkQ53
— Express Technology (@ExpressTechie) February 9, 2021
2022 തുടക്കത്തില്‍ 5ജി നടപ്പാക്കാനാകുമെങ്കിലും ഇത് ഭാഗികമായിരിക്കുമെന്നും നിലവിലെ സ്ഥിതിയനുസരിച്ച് 4ജി സാങ്കേതിക വിദ്യ രാജ്യത്ത് തുടരുമെന്നും ശശി തരൂര്‍ എം.പി അധ്യക്ഷനായ കമ്മിറ്റി വ്യക്തമാക്കുന്നു.5ജിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ ഇന്ത്യ വളരെ പിറകിലാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2ജി, 3ജി, 4ജി എന്നിവയുടെ അവസരങ്ങള്‍ സമയബന്ധിതമായി മുതലെടുക്കുന്നതില്‍ വന്ന പിഴവ് 5ജിയുടെ കാര്യത്തിലും രാജ്യത്ത് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 2020 ജനുവരിയില്‍ തന്നെ ടെലികോം കമ്പനികള്‍ 5ജി ട്രയലിനായുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ അക്കാര്യത്തില്‍ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) പറയുന്നത്.