
ഇ- കൊമേഴ്സ് ഭീമന് ആമസോണിന്റെ പ്രൈം മെമ്പര്‍ഷിപ്പ് അടക്കം നിരവധി ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. പോസ്റ്റ്പെയ്ഡ് മൊബൈല്‍ , ബ്രോഡ്ബാന്‍ഡ്, എഫ്.ടി.ടി.എച്ച് ഉപഭോക്താക്കള്‍ക്കാണ് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ് നല്കിത്തുടങ്ങിയത്.
399 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാര്‍ജുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിലുള്ള മൊബൈല്‍ ഉപഭോക്താക്കള്‍ക്കും 745 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാര്‍ജുള്ള ബ്രോഡ്ബാന്‍ഡ്, FTTH ഉപഭോക്താക്കള്‍ക്കും 12 മാസത്തേക്ക് അധിക നിരക്ക് നല്‍കാതെ 999 രൂപയുടെ ഈ സേവനം ലഭിക്കുന്നതാണ്. portal.bnsl.in വെബ്സൈറ്റ് വഴി നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
ആമസോണ്‍ പ്രൈം അംഗത്വം ഉള്ളവര്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോ സ്ട്രീമിംഗ്, പരസ്യരഹിത പ്രൈം മ്യൂസിക് സേവനങ്ങള്‍ക്കൊപ്പം ചില സാധനങ്ങള്‍ക്ക് അതിവേഗ ഡെലിവറി സൗകര്യവും ലഭിക്കുന്നതായിരിക്കും.
ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത ലോക്കല്‍, എസ്.ടി.ഡി, റോമിംഗ് വോയിസ്, വീഡിയോ കോളുകളും പ്രതിദിനം വേഗനിയന്ത്രണങ്ങില്ലാതെ 2 ജിബി ഡേറ്റയും നല്കുന്ന 10 ദിവസം കാലാവധിയുള്ള സ്പെഷ്യല്‍ താരിഫ് വൗച്ചറും ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിട്ടുണ്ട്.
Comments are closed for this post.