2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തറിൽ തൃശൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: തൃശൂര്‍ കേച്ചേരി സ്വദേശി ഖത്തറില്‍ കൊവിഡ് ബാധിച്ചു മരിച്ചു. വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (68) ആണ് മരിച്ചത്. അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയായിരുന്ന ഇദ്ദേഹം ആര്‍ട്ടിസ്റ്റ് ജബ്ബാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. 35 വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമ ജീവിതത്തിലായിരുന്നു.

ഭാര്യ സാജിദ നേരത്തെ ഹമദില്‍ ജീവനക്കാരിയായിരുന്നു. മക്കള്‍: റീജ(എച്ച്എംസി, ഖത്തര്‍), ഷീജ(ദുബയ്), അജ്‌നാസ്, അജ്മല്‍(എച്ച്എംസി). ഇളയ മകള്‍ ഹനാന്‍ എംഇഎസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖത്തറില്‍ ഖബറടക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.