
വിനോദസഞ്ചാര മേഖലയില്‍ ഏറെ ജോലി സാധ്യതയുള്ള കോഴ്സുകളുണ്ട്. പ്ലസ്ടു ഹ്യുമാനിറ്റീസിനുശേഷം ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദം എടുത്തിരിക്കണം. ഈ കോഴ്സ് പഠിക്കാന്‍ കേരളത്തിലും പുറത്തും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദതല പ്രോഗ്രാമുകള്‍ വിനോദസഞ്ചാര, യാത്രാ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്താനും ആ മേഖലകളില്‍ ജോലിചെയ്യാന്‍ വേണ്ട അറിവും നൈപുണികളും രൂപപ്പെടുത്താനും ലക്ഷ്യമിടുന്നു. മിക്ക പ്രോഗ്രാമുകളും അതിന്റെ മാനേജ്മെന്റ് വശങ്ങള്‍ക്ക് ഊന്നല്‍ നല്കുന്നു.
ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ ബിരുദ പഠനത്തിനുള്ള മുന്‍നിര സ്ഥാപനമാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് (ഐ.ഐ.ടി.ടി.എം). ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്വാളിയര്‍, ഭുവനേശ്വര്‍, നോയിഡ, നെല്ലൂര്‍ എന്നീ കേന്ദ്രങ്ങളില്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് മൂന്നു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (ബി.ബി.എ) ടൂറിസം ആന്‍ഡ് ട്രാവല്‍ പ്രോഗ്രാം, മധ്യപ്രദേശ് അമര്കന്തക്കിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്നുണ്ട്. പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷന്.
ആന്ധ്രാപ്രദേശ് കേന്ദ്ര സര്‍വകലാശാല – ബി.വൊക് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴി പ്രവേശനം
ജാമിയ മിലിയ ഇസ്ലാമിയ യൂനിവേഴ്സിറ്റി, ന്യൂഡല്‍ഹി – ബാച്ചിലര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് സര്‍വകലാശാല- പ്രവേശന പരീക്ഷ വഴി.
ബനാറസ് ഹിന്ദു സര്‍വകലാശാല, വാരാണസി – ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍ ഇന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനേജ്മെന്റ്, ബി.എച്ച്.യു- പ്രവേശന പരീക്ഷ വഴി
കോളജ് ഓഫ് വൊക്കേഷണല്‍ സ്റ്റഡീസ് (വി.എസ്) ഡല്‍ഹി യൂണിവേഴ്സിറ്റി – ബി.എ. (വി.എസ്) ടൂറിസം മാനേജ്മെന്റ് -മാര്‍ക്ക് അധിഷ്ഠിത പ്രവേശനം
തൊഴില്‍ സാധ്യതകള്‍
യോഗ്യതയ്ക്കനുസരിച്ച് ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങള്‍ ഉണ്ട്.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, തീം പാര്‍ക്കുകള്‍, ഈവന്റ് മാനേജമെന്റ്, ടൂര്‍ ഗൈഡിങ്, ടൂര്‍ ഓപറേറ്റിങ് ഏജന്‍സികള്‍, എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഡ്യൂട്ടി, ട്രാവല്‍ ബി.പി.ഒ, എം.ഐ.സി.ഇ. (മീറ്റിങ്സ്, ഇന്സന്ടീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ്) സെഗ്മന്റ്, ട്രാവല്‍ ഏജന്‍സി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ലഭിക്കാം.
സ്വന്തമായി തൊഴില്‍ കണ്ടെത്താനും പഠനം സഹായകരമായിരിക്കും.
ട്രാവല്‍ സെയില്‍സ് ഏജന്റ്, എക്സിക്യുട്ടീവ്, ട്രാവല്‍ കണ്‍സല്‍ട്ടന്റ്, ടൂര്‍ എക്സിക്യുട്ടീവ്, ട്രാവല്‍ ഏജന്‍സി മാനേജര്‍, ടൂര്‍ ഗൈഡ്, ടൂര്‍ മാനേജര്‍, ട്രാവല്‍ സ്പെഷലിസ്റ്റ്, ട്രാവല്‍ ആന്‍ഡ് മീറ്റിങ് കോ-ഓര്‍ഡിനേറ്റര്‍, ട്രാവല്‍ കൗണ്‍സലര്‍, റിസര്‍വേഷന്‍സ് കണ്‍സല്‍ട്ടന്റ്, എക്സിക്യുട്ടീവ്, കാറ്റലോഗ് മാനേജര്‍, ട്രാവല്‍ അഗ്രഗേറ്റര്‍, ടെലികോളര്‍, ടിക്കറ്റിങ് എക്സിക്യുട്ടീവ്, വിസ കണ്‍സല്‍ട്ടന്റ് തുടങ്ങിയവ ലഭിക്കാവുന്ന ചില ജോലികളാണ്.
കേരളത്തില്‍
കണ്ണൂര്‍ സര്‍വകലാശാല: ബാച്ചിലര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്
കോഴിക്കോട് സര്‍വകലാശാല: ബാച്ചിലര്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ്, ബാച്ചിലര്‍ ഓഫ് ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ്
മഹാത്മാഗാന്ധി സര്‍വകലാശാല: ബി.കോം – മോഡല്‍ കകകക ട്രാവല്‍ ആന്‍ഡ് ടൂറിസം, ബാച്ചിലര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്.
കേരള സര്‍വകലാശാല: ബി.കോം (ഇലക്ടീവ് ട്രാവല്‍ ആന്‍ഡ് ടൂറിസം), ബി.കോം. കൊമേഴ്സ് ആന്‍ഡ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജമെന്റ് (കരിയര്‍ റിലേറ്റഡ് കോഴ്സ്).
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്, തിരുവനന്തപുരം (സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്വയംഭരണ സ്ഥാപനം): ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (ടൂറിസം മാനേജ്മെന്റ്)
വിശദാംശങ്ങള്‍ക്ക് സര്വകലാശാലകളുടെസ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ പരിശോധിക്കുക.