ആലപ്പുഴ: അപകടത്തില്‍പ്പെട്ട് മറിഞ്ഞ കാറില്‍ നിന്നും കഞ്ചാവ് പിടികൂടി. ചെങ്ങന്നൂര്‍ മുളക്കുഴ പള്ളിപ്പടിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്നുമാണ് എട്ട് കിലോ കഞ്ചാവ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് അടൂര്‍, പഴകുളം സ്വദേശികളായ പൊന്‍മന കിഴക്കേതില്‍ ഷൈജു, ഫൈസല്‍, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ പൊലിസ് പിടികൂടി
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Comments are closed for this post.