2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജി.എസ്.ടി വ്യവസ്ഥയെന്ന മറിമായം

പ്രൊഫ. കെ. അരവിന്ദാക്ഷന്‍

ഇന്ത്യന്‍ ധനകാര്യ റവന്യൂ വരുമാനത്തില്‍ സാമാന്യം നല്ല പങ്ക് എക്കാലവും വഹിച്ചുവന്നിട്ടുള്ളത് പരോക്ഷ നികുതികളാണല്ലോ. സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ഇടക്കിടെ നിരക്ക് വര്‍ധനവിലൂടെ അധികവരുമാനം നേടിയെടുക്കാന്‍ കഴിയുന്ന ഫ്‌ളെക്‌സിബിളായവയാണ് പരോക്ഷ നികുതിയായ വില്‍പന നികുതിയും സംസ്ഥാന എക്‌സൈസ് നികുതിയും. എന്നാല്‍ കാലാകാലങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതി വ്യവസ്ഥകളുടെ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് പഴയ നികുതികള്‍ പലതും അപ്രത്യക്ഷമാവുകയും പുതിയവ തല്‍സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. വില്‍പന നികുതിക്ക് പകരം മൂല്യവര്‍ധിത നികുതി (വാല്യു ആഡഡ് ടാക്‌സ്)യും തൊട്ടുപിന്നാലെ ഭേദഗതി ചെയ്യപ്പെട്ട മൂല്യവര്‍ധിത നികുതി മോഡ് വാറ്റും നിലവില്‍ വരികയുണ്ടണ്ടായി. എക്‌സൈസ് നികുതി വരുമാനം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഒരു സ്ഥിരം വരുമാന സ്രോതസായി ഇന്നും തുടരുകയാണ്. ഒരവസരത്തില്‍ പരോക്ഷ നികുതികളുടെ എണ്ണത്തില്‍ വര്‍ധനവാണുണ്ടണ്ടായത്. നികുതികളുടെ എണ്ണമാണെങ്കില്‍ 495 ല്‍പരം ആയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നികുതി ചുമത്തുന്നതിന് പുറമെ നികുതി പിരിവിനും കാലതാമസമുണ്ടണ്ടാവുകയും ചെലവേറുകയും എന്നതുകൂടാതെ നികുതി നിരക്കുകളുടെ പെരുപ്പവും കാരണമായതോടെ നികുതി വെട്ടിപ്പിനും അഴിമതിക്കുമുള്ള പഴുതുകളും വര്‍ധിക്കാനിടയായിരുന്നു. അങ്ങനെയുള്ളൊരു സങ്കീര്‍ണമായ സാഹചര്യത്തിലാണ് പരോക്ഷ നികുതിയുടെ പുതിയൊരു അവതാരം നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അതിന്റെ പേരാണ് ചരക്ക്- സേവന നികുതി (ഗുഡ്‌സ് ആന്റ് സര്‍വിസസ് ടാക്‌സ്) അഥവാ ജി.എസ്.ടി. നിലവിലുള്ള നികുതികളുടെ എണ്ണവും അവയുമായി ബന്ധപ്പെട്ട നിരക്കുകളും അവയുടെ വൈരുധ്യവും കൊണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാരും പൊറുതിമുട്ടിനില്‍ക്കുന്ന അവസരത്തിലാണ് അന്ന് കേന്ദ്ര ധനമന്ത്രിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി മുന്‍കൈയെടുത്ത് ഇത്തരമൊരു പുതിയ നികുതി നിര്‍ദേശവുമായി രംഗത്തുവരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അക്കാലത്ത് ജി.എസ്.ടി പരിഷ്‌കാരം സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തികാധികാരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് വാദിച്ചിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയും അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയുമായിരിക്കെ കോ-ഓപറേറ്റീവ് ഫെഡറലിസം എന്ന വിചിത്ര ആശയവുമായി രംഗത്തുവരികയും ഈ ആശയത്തിന്റെ തന്നെ കഴുത്തില്‍ കത്തിവയ്ക്കുന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ക്കൈ ഉറപ്പിക്കുന്ന വിധത്തില്‍ രൂപം നല്‍കിയ ജി.എസ്.ടി കൗണ്‍സിലിന്റെ അംഗീകാരത്തോടെ നികുതികളുടെ എണ്ണം 12 ല്‍ ഒതുക്കിയ പരിഷ്‌കാരം രാജ്യത്തിന്റെ പരോക്ഷ നികുതി സംവിധാനത്തില്‍ നടപ്പിലാക്കുകയാണുണ്ടായത്. ഏറ്റവുമൊടുവില്‍ 15 ാം ധനകാര്യ കമ്മിഷന്റെ പരിഗണനക്കെത്തിയ ഈ പുതുക്കിയ നികുതി വ്യവസ്ഥയുടെ ഘടനയില്‍ വീണ്ടണ്ടും ലഘൂകരണം വരാനും സാധ്യത തന്നെ തെളിഞ്ഞിരിക്കുന്നു. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ, നികുതി വ്യവസ്ഥ ഒരിക്കല്‍ കൂടി പരിഷ്‌കരിക്കണമെന്നും അതിന് മൂന്ന് നിരക്കുകള്‍ മാത്രമേ ഉണ്ടണ്ടാകാന്‍ പാടുള്ളൂ എന്നുമായിരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തിലും അവസാന തീരുമാനം ഇനിയും വരേണ്ടണ്ടിയിരിക്കുന്നു.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് ജി.എസ്.ടി വ്യവസ്ഥ ഒരു മറിമായമായി മാറുന്നത്. ലളിതവല്‍ക്കരണം ലക്ഷ്യമിട്ട് രൂപമെടുത്ത ഈ നികുതി വ്യവസ്ഥ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സ്ഥിതിവിശേഷമാണിത്. ഒട്ടേറെ അനിശ്ചതത്വങ്ങള്‍ ഈ നികുതി വ്യവസ്ഥയുടെ ഘടനയിലും പ്രവര്‍ത്തനരീതികളിലുമുണ്ട്. ഇതെപ്പറ്റിയെല്ലാം ചിന്തിക്കാന്‍ ഒരുമ്പെടുത്ത ധനശാസ്ത്രജ്ഞര്‍ അന്തംവിട്ടു നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നതും. ‘ജി.എസ്.ടി. സംബന്ധമായ വിശദാംശങ്ങളുടെ അഭാവംമൂലം ധനശാസ്ത്രജ്ഞരുടെ സ്റ്റംപുകളെല്ലാം ആദ്യത്തെ ബോളില്‍ തന്നെ തെറിച്ചുപോയിരിക്കുന്നു എന്നാണ് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്(2021 സെപ്റ്റംബര്‍ 3).
ഔദ്യോഗിക കണക്കനുസരിച്ച് 2021 ഓഗസ്റ്റില്‍ മൊത്തം വരുമാനം 1.12 ലക്ഷം കോടിയായിരുന്നു. ഇതിന്റെ അര്‍ഥം കഴിഞ്ഞ 12 മാസക്കലയളവിലെ വരുമാനം ഒരു ലക്ഷം കോടിയിലേറെയായി തുടരുകയുമായിരുന്നു എന്നാണ്. എന്നാല്‍, ജൂണില്‍ മാത്രം ഇത് 93,000 കോടിയിലേക്ക് താഴുകയും ചെയ്തുവത്രെ. ഇതിനിടയാക്കിയത് കൊവിഡിന്റെ രണ്ടണ്ടാം തരംഗത്തിനിടെ അന്തര്‍ സംസ്ഥാന നീക്കങ്ങള്‍ തടസപ്പെട്ടതിനെ തുടര്‍ന്നാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ നിയന്ത്രണങ്ങളില്‍ നേരിയതോതിലെങ്കിലും അയവുകള്‍ വരുത്തുകയും സാമ്പത്തിക വളര്‍ച്ച അല്‍പമായെങ്കിലും മെച്ചപ്പെടുകയും ചെയ്‌തെങ്കിലും രണ്ടണ്ടാം തരംഗം വന്നതോടെ കാര്യങ്ങള്‍ പഴയപടിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അതേസമയം ജി.എസ്.ടി സംബന്ധമായ വിശദാംശങ്ങള്‍ പരിശോധിക്കുകയും റവന്യൂ വരുമാനത്തിലുണ്ടണ്ടായ ഏറ്റക്കുറച്ചിലുകളുടെ കൃത്യത കണ്ടെണ്ടത്താന്‍ സഹായകമായ നിര്‍ണായകമായ സ്ഥിതി വിവരകണക്കുകള്‍ ഗവേഷകരും ധനശാസ്ത്രജ്ഞരുമായി പങ്കിടാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയാറാകുന്നില്ലെന്നതാണ് മറിമായമായി അനുഭവപ്പെടുന്നത്. അതായത് അനിശ്ചിതത്വം തുടരുമ്പോഴും അതിനുള്ള കാരണങ്ങള്‍ കണ്ടെണ്ടത്താനും പരിഹരിക്കാനും സഹായകമായ കണക്കുകള്‍ കിട്ടാനില്ല എന്നതാണ് അവസ്ഥ.

2020 ഡിസംബര്‍ വരെ ജി.എസ്.ടി സംബന്ധമായ പ്രതിമാസ വരുമാനത്തെപ്പറ്റി ധനമന്ത്രാലയത്തില്‍നിന്ന് കണക്കുകള്‍ ഔദ്യോഗികമായി ലഭ്യമാകുമായിരുന്നു. ഇതിന്റെ ഭാഗമായി ജി.എസ്.ടി റിട്ടേണ്‍സ് ഫയല്‍ ചെയ്തതിന്റെ രേഖകളും കിട്ടുമായിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് ഫെബ്രുവരി, മാര്‍ച്ച്, ജൂലൈ, ഓഗസ്റ്റ് എന്നിങ്ങനെ എട്ട് മാസങ്ങളിലെ വരുമാനത്തില്‍ നാല് മാസങ്ങളിലേതു മാത്രമാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്. ജി.എസ്.ടി 3 ബി റിട്ടേണുകളാണ് നികുതി വരുമാനവുമായി ബന്ധപ്പെട്ടുള്ള കണക്കുകളുടെ തെളിവിന് ആധാരം. എന്നാല്‍ 2021 ജനുവരിക്കുശേഷം ഈ പരിപാടിയെപ്പറ്റി ആര്‍ക്കും ഒന്നും തന്നെ അറിയാന്‍ കഴിയുന്നുമില്ല. അപ്പോള്‍ പിന്നെ ഇതുവരെ ലഭ്യമായ പഴയ കണക്കുകളുടെ അടിസ്ഥാനത്തില്‍ പുതുതായി ഒരു വിശകലനം നടത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്. വേണമെങ്കില്‍ റവന്യൂ വരുമാനം കുറഞ്ഞോ അതോ കൂടിയോ എന്നു കണ്ടെണ്ടത്താന്‍ സാധിച്ചേക്കാമെന്ന് മാത്രം. ഈ നിസ്സഹായവസ്ഥ നിസ്സാരമായി കാണാന്‍ ഗവേഷണത്തിലേര്‍പ്പിട്ടിരിക്കുന്ന ധനശാസ്ത്രജ്ഞര്‍ക്ക് കഴിയില്ല. അതിന്റെ ആവശ്യവുമില്ല. കാരണം, അവര്‍ക്ക് കണ്ടെണ്ടത്താനുള്ളത് ജി.എസ്.ടിയിലൂടെ ഓരോ സംസ്ഥാനത്തിന്റെയും നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച തരത്തില്‍ 65 ശതമാനം വര്‍ധനവുണ്ടണ്ടായിട്ടുണ്ടേണ്ടാ എന്ന് മാത്രമാണ്. മാത്രമല്ല, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു റേറ്റിങ് ഏജന്‍സിയിലെ ധനശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിട്ടുള്ളതെന്താണെന്നോ ജി.എസ്.ടിയുടെ വിഹിതമെന്ന നിലയില്‍ സംസ്ഥാനങ്ങള്‍ക്ക് കിട്ടിയതില്‍ എത്രയാണ് നികുതി വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെട്ടതിന്റെ ഫലമായും എത്രയാണ് സാമ്പത്തിക റിക്കവറിയുടെ ഫലമായും വന്നെത്തിയിട്ടുള്ളതെന്ന് വേര്‍തിരിച്ചു കാണാന്‍ കഴിയുന്നില്ലെന്നതാണ്. ഇവിടെയാണ് ഔദ്യോഗിക കണക്കുകളുടെ കൃത്യമായ ലഭ്യത പ്രസക്തമാകുന്നതും. സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ നികുതി ചുമത്തപ്പെടുന്നവര്‍ സത്യസന്ധമായി അവരുടെ ബാധ്യത നിര്‍വഹിച്ചതിനെ തുടര്‍ന്നാണ് വരുമാന വര്‍ധനവുണ്ടണ്ടാകുന്നതെന്നത് ശരിവയ്ക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ട കണക്കുകളും രേഖകളും പരിശോധനക്കായി ലഭ്യമാക്കേണ്ടണ്ടതല്ലേ ഇത് നടക്കുന്നില്ലെന്നതാണ് വസ്തുത. അപ്പോള്‍ പിന്നെ നികുതി കംപ്ലയിന്റ്‌സ് ആണ് വരുമാന വര്‍ധനവിന് പ്രധാന കാരണമെന്ന വാദഗതി എങ്ങനെ ശരിവയ്ക്കാന്‍ കഴിയും

ഈ അവസരത്തില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ജി.എസ്.ടി വരുമാനവുമായി ചുറ്റിപ്പറ്റിയുള്ള കണക്കുകളുടെ സുതാര്യത ഇല്ലായ്മയെ പറ്റി പരാതിപ്പെടുകയും ആശങ്ക പ്രകടമാക്കുകയും ചെയ്യുന്നതില്‍ അത്ഭുതപ്പെടേണ്ടണ്ട കാര്യമേയില്ല. 2021 ജനുവരി മാസത്തിലെ ജി.എസ്.ടി വരുമാനമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയത് 1.2 ലക്ഷം കോടിയായിരുന്നു എന്നാണ്. മാത്രമല്ല, അന്ന് നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചവര്‍ 90 ലക്ഷം പേര്‍ ആയിരുന്നുവെന്നും മന്ത്രാലയം സമ്മതിച്ചിട്ടുണ്ട് എന്നാല്‍, തുടര്‍ന്നുള്ള മാസങ്ങളിലെ റിട്ടേണുകളുടെ കണക്കുകള്‍ ഇനിയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്നതാണ് പ്രശ്‌നം. അതേ അവസരത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം തുടര്‍ന്നുള്ള കാലയളവില്‍ ജി.എസ്.ടിയുടെ അടിത്തറ 40 ശതമാനത്തിലേറെ വര്‍ധിച്ച് 12.8 മില്യന്‍ വരെ എത്തിയെന്നുമായിരുന്നു. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് ജി.എസ്.ടി നിലവില്‍ വന്നതോടെ 6.6 മില്യനായിരുന്നു നികുതിദായകരുടെ എണ്ണം എന്ന വസ്തുത ഇതുമായി കൂട്ടിവായിക്കേണ്ടണ്ടതാണ്. ജി.എസ്.ടി ഇ-വേ ബില്ലുകളുടെ എണ്ണത്തില്‍ 2021 ജൂണ്‍ മാസത്തില്‍ 1.8 മില്യനായിരുന്നത് ജൂലൈയില്‍ 2.1 മില്യനായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ടണ്ടത്രെ. എന്നിരുന്നാല്‍ തന്നെയും ജി.എസ്.ടി വരുമാനം ഓഗസ്റ്റ് ആയതോടെ 1.16 ലക്ഷം കോടിയില്‍നിന്നു നാല് ശതമാനം കുറഞ്ഞതായി രേഖപ്പെടുത്തിയതായിട്ടാണ് സര്‍ക്കാര്‍ പറയുന്നത്. ഇതും ജി.എസ്.ടി എന്ന് മറിമായത്തിന്റെ ആക്കം കൂട്ടുകയാണ്.

ജി.എസ്.ടി നിലവില്‍ വന്നതിനുശേഷം എയര്‍ടര്‍ബൈന്‍ ഇന്ധനം, പെട്രോള്‍, ഡീസല്‍ പ്രകൃതി വാതകം എന്നിവക്ക് മാത്രമാണ് എക്‌സൈസ് തീരുവ ബാധകമായിട്ടുള്ളൂ. ശേഷിക്കുന്നതെല്ലാം ജി.എസ്.ടിക്ക് കീഴിലാണ്. ഇന്നത്തെ നിലയില്‍ കൊള്ളക്ക് പരമാവധി ഇടമുള്ള സ്രോതസുകളിലൊന്നാണല്ലോ പെട്രോളിയം ഉല്‍പന്ന വിഭാഗങ്ങള്‍. അതുകൊണ്ടണ്ടുതന്നെ, മറ്റു വരുമാന സ്രോതസുകള്‍ കുറഞ്ഞ നിലയില്‍ തുടരുമെന്നതിനാല്‍ ഈ സ്രോതസിന്റെ മേലുള്ള ആശ്രിതത്വം തുടരുമെന്നത് ഉറപ്പാക്കാവുന്നതാണ്. ഇതിനുള്ള മുടന്തന്‍ നീതീകരണമെന്ന നിലയിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഓയില്‍ ബോണ്ടണ്ടുകള്‍ വഴി മുന്‍ യു.പി.എ സര്‍ക്കാര്‍ വരുത്തിവച്ച ബാധ്യതകളുടെ മേല്‍ പഴിചാരി, മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയത്തെ ശരിവയ്ക്കാന്‍ ശ്രമിച്ചതും. ഈ ബാധ്യതകൊടുത്തു തീര്‍ക്കാനായി 1.3 ലക്ഷം കോടിയിലേറെ ചെലവാക്കേണ്ടണ്ടി വന്നതെന്നും ചൂണ്ടണ്ടിക്കാട്ടിയത്. ഇതുമാത്രമോ, പെട്രോളിന്റെ എക്‌സൈസ് തീരുവ. ഈ സാഹചര്യം മറയാക്കി 19.98 രൂപയില്‍നിന്ന് 32.9 രൂപയായി 2020 ല്‍ മാത്രം ഉയര്‍ത്തിയതും.
യഥാര്‍ഥത്തിലുള്ള ചിത്രം കരുതിക്കൂട്ടി മറച്ചുപിടിക്കാനാണ് കേന്ദ്ര ധനമന്ത്രാലയം ഈ ഒളിച്ചുകളി നടത്തുന്നതെന്നതിന് വ്യക്തമായ തെളിവാണ് റിട്ടേണ്‍സ് ഫയല്‍ ചെയ്തവരുടെ എണ്ണം എത്രയുണ്ടെണ്ടന്ന് വെളിപ്പെടുത്താതിരിക്കുന്നതെന്ന് കരുതേണ്ടണ്ടി വരുന്നു. ചുരുക്കത്തില്‍ കണക്കുകളൊക്കെ തന്നെ സംശയത്തിന്റെ നിഴലിലകപ്പെടുകയും ചെയ്യുന്നു. മൊത്തത്തില്‍ എന്തോ പന്തികേടുണ്ടെണ്ടന്ന് വ്യക്തമാണ്. ആര്‍.ബി.ഐ അധികൃതര്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഈ നയസമീപനത്തില്‍ തങ്ങള്‍ക്കുള്ള നീരസം പറയാതെ പറഞ്ഞുവയ്ക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വാക്കുകളും പ്രവര്‍ത്തികളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ആര്‍.ബി.ഐക്കും ഒരു തലവേദനയാണ്. അപ്പോള്‍ പിന്നെ അക്കാദമിക് സമൂഹത്തിന്റെ മാനസികാവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.