
ലണ്ടന്‍: റോഹിംഗ്യകളെ പുറത്താക്കാനുള്ള ഇന്ത്യന്‍ നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഓണ്‍ലൈന്‍ കാംപയിന് ആരംഭിച്ചു. ‘ഞാന്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കൊപ്പം നില്ക്കുന്നു’വെന്ന ഓണ്‍ലൈന്‍ കാംപയിനാണ് ആംനെസ്റ്റി തുടക്കമിട്ടിരിക്കുന്നത്.
റോഹിംഗ്യകളെ പുറത്താക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിന് ജനങ്ങളുടെ പിന്തുണയും ആംനെസ്റ്റി തേടുന്നുണ്ട്. ഇന്ത്യയിലെ റോഹിംഗ്യകളില്‍ ചിലര്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവര്‍ രാജ്യത്തിന് ഭീഷണിയാണെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പശ്ചാതലത്തിലാണ് ക്യാംപയിന്.
ഇന്ത്യയുടെ ധാര്‍മികവും നിയമപരവുമായ മൂല്യങ്ങള്‍ അഭയലര്ഥികളെ തിരിച്ചയക്കുന്നത് അനുവദിക്കുന്നില്ലെന്ന് ഇന്ത്യയിലെ ആംനെസ്റ്റി പ്രൊജക്ട് മാനേജര്‍ അര്‍ജിത് സെന്‍ മാധ്യമങ്ങളോട് പറഞ്ഞു.