2023 December 10 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിയമോപദേശം തേടേണ്ട ആവശ്യമില്ലായിരുന്നു; തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് സി.പി.ഐ

 

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന കാര്യത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ. മന്ത്രി സ്ഥാനത്തു നിന്ന് തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് സി.പി.എമ്മിനോട് ആവശ്യപ്പെട്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ നിയമോപദേശം തേടേണ്ട ആവശ്യമില്ലായിരുന്നു. തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും മുന്നണി നാറും. രാജിക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.ഐ നിലപാട് അറിയിച്ചു.

   

വിഷയത്തില്‍ സര്‍ക്കാരിന് എ.ജിയുടെ നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സി.പി.ഐ നിലപാട് വ്യക്തമാക്കിയത്. നിയമോപദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഉള്ളടക്കം എന്താണെന്ന് വ്യക്തമല്ല.

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്റ്ററുടെ അന്തിമ റിപ്പോര്‍ട്ടിന്മേലുള്ള നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. അതേസമയം, തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര എല്‍.ഡി.എഫ് യോഗം മറ്റന്നാള്‍ ചേരുന്നുണ്ട്.

തോമസ് ചാണ്ടിയുടെ രാജിയാവശ്യം ശക്തമായതിനെത്തുടര്‍ന്ന് സമ്മര്‍ദത്തിലായ എല്‍.ഡി.എഫ് അദ്ദേഹത്തെ പിന്തുണക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ചാണ്ടി രാജി വയ്‌ക്കേണ്ടതില്ലെന്നാണ് ഇന്ന് എന്‍.സി.പി നേതൃത്വവും അറിയിച്ചിരുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.