2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.എസ്.എല്‍ മത്സരദിനങ്ങളില്‍ കൊച്ചി മെട്രോയുടെ പ്രത്യേക സര്‍വീസ്

കൊച്ചി: ഐ.എസ്.എല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കുന്ന ദിനങ്ങളില്‍ കൊച്ചി മെട്രോ പ്രത്യേക സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 11.15 വരെ മെട്രോ സര്‍വീസ് നടത്തും. കളി കണ്ടു മടങ്ങുന്നവര്‍ക്ക് സൗകര്യമൊരുക്കാനാണ് സമയം ദീര്‍ഘിപ്പിച്ചത്.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ആലുവയിലേക്കും മഹാരാജാസ് സ്റ്റേഷനിലേക്കും ഈ സമയം വരെ മെട്രോ സര്‍വീസ് നടത്തും. ഡിസംബര്‍ 23 വരെ മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് സൗജന്യമായിരിക്കും. ഡിസംബര്‍ 31 ഒഴികെ കളികളുള്ള എല്ലാ ദിനങ്ങളിലും പ്രത്യേക സര്‍വീസുണ്ടാവും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.