
മോസ്കോ: ഇന്ത്യ ഇതാദ്യമായി താലിബാനുമായി ചര്‍ച്ചയ്ക്ക്. അനൗദ്യോഗികമായി മാത്രമാണ് ഇന്ത്യയുടെ ചര്ച്ചാസംഘമെത്തുക. മോസ്കോയില്‍ വെള്ളിയാഴ്ചയാണ് ഉഭയകക്ഷി ചര്‍ച്ച.
അഫ്ഗാനിസ്ഥാനില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ റഷ്യയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ഇന്ത്യയെക്കൂടാതെ, യു.എസ്, പാകിസ്താന്, ചൈന എന്നീ രാജ്യങ്ങളെയും റഷ്യ ക്ഷണിച്ചിട്ടുണ്ട്. താലിബാനും യോഗത്തിന്റെ ഭാഗമാണ്.
മുന്‍പ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന അമര്‍ സിന്‍ഹയുടെയും പാകിസ്താനിലെ ഇന്ത്യയുടെ മുന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ രാഘവന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചയില്‍ സംബന്ധിക്കുന്നത്.
കഴിഞ്ഞമാസം റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന് ഈ വിഷയം ചര്‍ച്ചചെയ്യുകയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് നടപടി.
Comments are closed for this post.