2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇഞ്ചോടിഞ്ചില്‍ കോഴിക്കോട്, കെ.കെ രമ മത്സരിക്കുന്ന വടകരയിലേക്ക് ഉറ്റുനോക്കി കേരളം

 

* ആകെ മണ്ഡലങ്ങള്‍ 13. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ വീറും വാശിയും മിക്ക മണ്ഡലത്തിലും.
* 13ഉം നേടുമെന്ന് എല്‍.ഡി.എഫ്. പലയിടത്തും അട്ടിമറി സാധ്യതയെന്ന് യു.ഡി.എഫ്.
* യു.ഡി.എഫ് പിന്തുണയോടെ കെ.കെ രമ മത്സരിക്കുന്ന വടകരയിലേക്ക് ഉറ്റുനോക്കി കേരളം.
* പ്രചാരണത്തില്‍ രമയ്ക്ക് വ്യക്തമായ മുന്നേറ്റം.
* കൊടുവള്ളിയിലും കോഴിക്കോട് സൗത്തിലും യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കം.
* കൊയിലാണ്ടി, തിരുവമ്പാടി, നാദാപുരം, കുറ്റ്യാടി, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങള്‍ അവസാന ഘട്ടത്തിലും പ്രവചനാതീതം. *കുന്ദമംഗലത്തും ബേപ്പൂരിലും അട്ടിമറി പ്രതീക്ഷയില്‍ യു.ഡി.എഫ്.
* എലത്തൂര്‍, പേരാമ്പ്ര, ബേപ്പൂര്‍, ബാലുശ്ശേരി മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്‍തൂക്കം.
* കോഴിക്കോട് നോര്‍ത്തില്‍ മാത്രമാണ് ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യം.
* പ്രചാരണത്തില്‍ ആദ്യമിറങ്ങിയതിന്റെ ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്.
* മുഖ്യമന്ത്രി രണ്ടുതവണ ജില്ലയിലെത്തിയത് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍.
* ‘രാഹുല്‍ ഊര്‍ജം’ യു.ഡി.എഫിന്റെ പ്രതീക്ഷയേറ്റുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാഹുല്‍ഗാന്ധി പ്രചാരണത്തിനെത്തിയത് യു.ഡി.എഫ് ക്യാംപില്‍ ആവേശം വര്‍ധിപ്പിച്ചു.
* അമിത്ഷാ, ജെ.പി നദ്ദ, സ്മൃതി ഇറാനി എന്നീ ദേശീയ നേതാക്കളെ ഇറക്കി ബി.ജെ.പിയും പ്രചാരണം കൊഴുപ്പിച്ചു.
* സംസ്ഥാന രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയവും പ്രചാരണ വിഷയം.
* ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രചാരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.