
തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ വാഹനങ്ങള്‍ക്കു മേലുള്ള നികുതി ഒരു ശതമാനം വര്‍ധിക്കും. പ്രളയ പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസിന് വേണ്ടിയാണ് നിരക്കുവര്‍ധന. വാഹന വിലയ്ക്കനുസരിച്ച് ഒരു ലക്ഷം രൂപ വരെ അധികം നല്‍കേണ്ടി വരും. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇളവുണ്ട്.
ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ഒരു ശതമാനം സെസിലൂടെ കേരളത്തിന് വര്‍ഷം 500 കോടി രൂപ കിട്ടുമെന്നുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. രണ്ട് വര്‍ഷം കൊണ്ട് മൊത്തം 1000 കോടി ഇങ്ങനെ സമാഹരിക്കാനാകും. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്തുമെന്നും തോമസ് ഐസക് നേരത്തെ അറിയിച്ചിരുന്നു.