2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ചില്ലറ, മൊത്ത വ്യാപാരസ്ഥാപനങ്ങളിൽ പുതിയ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചു

  • ഒമ്പത് സ്ഥാപനങ്ങളിൽ ഓഗസ്റ്റ് 20 മുതൽ 70 ശതമാനം സഊദിവത്കരണം 
  • മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി വി​ദേ​ശി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും

അബ്ദുസ്സലാം കൂടരഞ്ഞി 

റിയാദ്: സഊദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ സഊദിവത്കരണം വ്യാപകമാക്കുന്നു. പുതുതായി ഒൻപത് മേഖലകളിൽ സഊദി വൽക്കരണം നടത്താനാണ് തീരുമാനം. ചി​ല്ല​റ-​മൊ​ത്ത വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ ഒ​മ്പ​ത്​​ വി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പു​തു​താ​യി സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ക. ഈ സ്ഥാപനങ്ങളിൽ ഓഗസ്റ്റ് 20 മുതൽ  പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 70 ശതമാനം സഊദിവൽക്കരണം നടപ്പാക്കണമെന്ന് മാനവ ശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി വ്യക്തമാക്കി. കൂടുതൽ സ്വദേശി യുവതി യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായാണ് പുതുതായി ഒമ്പതു മേഖലകളിലേക്കു കൂടി സഊദിവൽക്കരണം വ്യാപിപ്പിക്കുന്നത്. പുതിയ തീരുമാനം മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി വി​ദേ​ശി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. 
 
കാപ്പി-ചായ-തേൻ-പഞ്ചസാര-മസാല കടകൾ, മിനറൽ വാട്ടർ, ശീതള പാനീയങ്ങൾ, പഴവർഗങ്ങൾ-പച്ചക്കറികൾ-ഈത്തപ്പഴം, ധാന്യങ്ങൾ-വിത്തുകൾ-പൂക്കൾ-ചെടികൾ-കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ-സ്റ്റേഷനറി-വിദ്യാർഥി സേവനങ്ങൾ, ഉപഹാരങ്ങൾ-ആഡംബര വസ്തുക്കൾ-കരകൗശല വസ്തുക്കൾ-പുരാവസ്തുക്കൾ, കളിക്കോപ്പുകൾ-ഗെയിമുകൾ, ഇറച്ചി-മത്സ്യം-മുട്ട-പാലുൽപന്നങ്ങൾ-വെജിറ്റബിൾ ഓയിലുകൾ, ശുചീകരണ വസ്തുക്കൾ-പ്ലാസ്റ്റിക് ഉൽപന്നങ്ങൾ-സോപ്പ് എന്നിവ വിൽക്കുന്ന മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളിലാണ് ഓഗസ്റ്റ് 20 മുതൽ 70 ശതമാനം സഊദിവൽക്കരണം നടപ്പാക്കേണ്ടത്. 
 
ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന ചി​ല്ല​റ, മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് സ്വ​ദേ​ശി​വ​ത്​​ക​ര​ണം ബാ​ധ​ക​മാ​യി​രി​ക്കും. ആഗസ്റ്റ് 20 മുതൽ ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ 70 ശ​ത​മാ​ന​വും സഊദി പൗ​ര​ന്മാ​രാ​യി​രി​ക്ക​ണം. സ്ഥാപനങ്ങൾ സഊദിവൽക്കരണം പാലിക്കുന്നത് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. നേരത്തെ, സ്വീറ്റ്‌സ് കടകൾ, സ്പെയർ പാർട്സ് കടകൾ, മൊബൈൽ കടകൾ അടക്കം മറ്റു ചില വസ്തുക്കൾ വിൽക്കുന്ന ഏതാനും സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി സഊദി വൽക്കരണം നടത്തിയിരുന്നു.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.