2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബംഗാള്‍ തെരഞ്ഞെടുപ്പ് നാലാംഘട്ടം നിറഞ്ഞാടി വര്‍ഗീയത; പ്രചാരണത്തില്‍ മുന്നിലോടി വ്യാജ ചിത്രങ്ങള്‍

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുന്നിലോടി ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തിന്റെ വ്യാജ ചിത്രങ്ങള്‍. ബംഗ്ലാദേശിലും പാകിസ്താനിനും നടന്ന വിവിധ സംഭവങ്ങളുടെ ചിത്രങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരേ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളുടെ ചിത്രങ്ങളെന്ന വ്യാജേനയാണ് ബി.ജെ.പി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത്.

മമതയുടെ കീഴില്‍ ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്നാണ് പ്രചാരണം. പശ്ചിമ ബംഗാളിലെ ഹൂഗ്‌ളിയില്‍ ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന അക്രമം എന്ന വ്യാജേനയാണ് ബംഗ്ലാദേശിലെ ഒരു ചിത്രം പ്രചരിക്കുന്നത്. ഒരു വധശിക്ഷയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ 2013 മെയിലുണ്ടായ കലാപത്തിന്റെതാണ് ചിത്രം. ഡെയ്‌ലി മെയ്‌ലാണ് അന്ന് ഈ ചിത്രം പ്രസിദ്ധീകരിച്ചത്.

മമത ബ്രാഹ്മണ സ്ത്രീയല്ലെന്നും ആയിരുന്നെങ്കില്‍ ഹിന്ദുക്കള്‍ക്കെതിരേ അക്രമം നടത്താന്‍ അനുവദിക്കില്ലെന്നുമുള്ള പരാമര്‍ശത്തോട് കൂടിയും ഈ ചിത്രം പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് 11ന് പാകിസ്താനിലെ സിന്ധിലെ ഒരു ഗ്രാമത്തില്‍ നടന്ന അക്രമത്തിന്റെ ചിത്രമാണ് മറ്റൊന്ന്. കുടിലുകള്‍ തീവയ്ക്കുന്നതാണ് ചിത്രത്തിലുള്ളത്. ബംഗാളില്‍ ഹിന്ദുക്കളുടെ വീടുകള്‍ മുസ്‌ലിംകള്‍ വ്യാപകമായി തീവയ്ക്കുന്നുവെന്നാണ് ഈ ചിത്രമുപയോഗിച്ച് പ്രചരിപ്പിക്കുന്നത്. അക്രമത്തില്‍ പരുക്കേറ്റ ഒരു സ്ത്രീയുടെ ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്. ഇതും പാകിസ്താനില്‍ നിന്നുള്ളതാണ്.

നൂറു കണക്കിന് പേരാണ് ഈ ചിത്രങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്തിരിക്കുന്നത്. അതോടൊപ്പം വാട്‌സാപ്പിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതു കൂടാതെ അനവധി ചിത്രങ്ങള്‍ വേറയും ബി.ജെ.പി നുണ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News