2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ടി20 ലോകകപ്പ്: ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍

   

 

ന്യൂഡല്‍ഹി:ഒക്ടോബറില്‍ യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ ഐ.സി.സി പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്താനും രണ്ടാം ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ന്യൂസിലന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. എന്നാല്‍ ഗ്രൂപ്പ് ഒന്നാണ് ടൂര്‍ണമെന്റിലെ മരണഗ്രൂപ്പ്. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ഇംഗ്ല@ണ്ട്, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, ഗ്രൂപ്പ് എയിലെ വിജയികള്‍, ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. എട്ടു ടീമുകളാണ് സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയിരിക്കുന്നത്.

ബാക്കി നാലു ടീമുകള്‍ യോഗ്യതാ റൗ@ണ്ട് കടന്നായിരിക്കും സൂപ്പര്‍ 12ലേക്കു എത്തുക. യോഗ്യതാ റൗണ്ട@ില്‍ രണ്ട@ു ഗ്രൂപ്പുകളിലായി എട്ടു ടീമുകളു@ണ്ട്.
ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് നമീബിയ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ്, പപ്പുവ ന്യുഗ്വിനി, ഒമാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും മാറ്റുരയ്ക്കും. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് യു.എ.ഇ, ഒമാന്‍ എന്നീവിടങ്ങളിലായി ടി20 ലോകകപ്പ് അരങ്ങേറുന്നത്. ഈ വര്‍ഷം മാര്‍ച്ച് 20വരെയുള്ള ഐ.സി.സി റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.സി ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

മഹാമാരിക്കു ശേഷം ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റായ ടി20 ലോകകപ്പില്‍ മികച്ച പോരാട്ടങ്ങളാണ് വരുന്നതെന്ന് ഐ.സി.സി ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് അലെര്‍ഡൈസ് പറഞ്ഞു. ഇന്ത്യയില്‍ നടക്കേ@ണ്ടിയിരുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.
എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഇന്ത്യയില്‍ ലോകകപ്പ് നടത്തുക അസാധ്യമാണെന്നു ബോധ്യമായതോടെ ബി.സി.സി.ഐ ആതിഥേയത്വം യു.എ.ഇയ്ക്കു വിട്ടുകൊടുക്കുകയായിരുന്നു. ദുബൈഅന്താരാഷ്ട്ര സ്റ്റേഡിയം, അബൂദബി ഷെയ്ഖ് സായിദ് സ്റ്റേഡിയം, ഷാര്‍ജ സ്റ്റേഡിയം, ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗ@ണ്ട് എന്നിവയാണ് ലോകകപ്പിന്റെ മല്‍സരവേദികള്‍. മത്സരക്രമം ഐ.സി.സി ഉടന്‍ പ്രഖ്യാപിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.