2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബംഗാൾ ഉൾക്കടലിൽ നാളെയോടെ ”ജവാദ്” ചുഴലിക്കാറ്റ് കേരളത്തിൽ മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം
ബംഗാൾ ഉൾക്കടലിൽ നാളെയോടെ ”ജവാദ്” ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആൻഡമാൻ കടലിലെത്തിയ ന്യൂനമർദം ഇന്ന് കൂടുതൽ ശക്തിയാർജിച്ച് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ വച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശനിയാഴ്ചയോടെ ആന്ധ്രാപ്രദേശിന്റെയും ഒഡിഷയുടെയും തീരത്ത് പ്രവേശിക്കും. ഇത് കേരളത്തിൽ കാര്യമായ മഴയ്ക്ക് കാരണമാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
തെക്കുകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ഇന്ന് മധ്യകിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപത്തായി ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും കാറ്റിൻ്റെ വേഗത മണിക്കൂറിൽ 60 കി.മീ വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.