2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക്; സമസ്ത വഖ്ഫ് മുതവല്ലി സംഗമം ഇന്ന്

മലപ്പുറം
സംസ്ഥാന വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി.ക്ക് വിടാനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന മുതവല്ലിമാരുടെയും മഹല്ല് മദ് റസാ ഭാരവാഹികളുടെയും സംഗമം ഇന്ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷകഘടകങ്ങളായ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ, സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ, സമസ്ത കേരള മദ് റസാ മാനേജ്‌മെന്റ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഗമം.
രാവിലെ 10ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

എസ്.വൈ.എസ്. സംസ്ഥാന ജന. സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനാകും.
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രതിഷേധ പരിപാടികളുടെ പ്രഖ്യാപനവും സുന്നീ യുവ ജനസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണവും നിർവഹിക്കും. എസ്.എം.എഫ്. സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ നയ വിശദീകരണ പ്രഭാഷണം നടത്തും.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ പ്രസിഡന്റ് കോയ്യോട് ഉമർ മുസ്‌ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, സമസ്ത കേരള മദ്രസാ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ലിയാർ വയനാട്, സമസ്ത കേരള ജംഇയ്യത്തുൽ മുദർരിസീൻ ജനറൽ സെക്രട്ടറി എ.വി.അബ്ദുറഹ്മാൻ മുസ്‌ലിയാർ, സമസ്ത പ്രവാസി സെൽ പ്രസിഡന്റ് ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, എസ്.എം.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറർ ഉമർ ഫൈസി മുക്കം, ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി, എസ്.കെ.എം.എം.എ. ജനറൽ സെക്രട്ടറി അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, വർക്കിങ് സെക്രട്ടറി കെ.കെ.എസ്.തങ്ങൾ വെട്ടിച്ചിറ, സമസ്ത എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻ്റ് ഡോ.എൻ.എ.എം അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, വഖഫ് ബോർഡ് മെമ്പർ എം.സി മായിൻ ഹാജി, സമസ്ത മാനേജർ കെ. മോയിൻകുട്ടി സംസാരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.