2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോക്‌സഭാ അംഗസംഖ്യ 1,000 ആക്കുന്നു?

 

ന്യൂഡല്‍ഹി: ലോക്‌സഭയുടെ അംഗസഖ്യ ഇരട്ടിയാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയതായി കോണ്‍ഗ്രസ്.
അംഗസംഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള ആലോചനകള്‍ നടക്കുന്നതായിട്ടുള്ള വിവരം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് പുറത്തുവിട്ടത്.
ഇക്കാര്യം നടപ്പാക്കുന്നതിന് മുന്‍പ് ബഹുജനങ്ങളില്‍നിന്ന് അഭിപ്രായം തേടേണ്ടതുണ്ടെന്നും തിവാരി ആവശ്യപ്പെട്ടു. പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ വസതിയും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് തിവാരിയുടെ ട്വിറ്റര്‍ വഴിയുള്ള പ്രതികരണം.പാര്‍ലമെന്റിന്റെ അംഗബലം കൂട്ടുകയാണെങ്കില്‍ പൊതുജനാഭിപ്രായം തേടണമെന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരവും ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.