കാബൂള്‍: അഫ്ഗാനില്‍ പൂര്‍ണ നിയന്ത്രണം സ്ഥാപിച്ചതോടെ താലിബാന്റെ പ്രമുഖ നേതാക്കള്‍ അഫ്ഗാനില്‍ തിരിച്ചെത്തി. നേരത്തെ നാടുകടത്തപ്പെട്ട് ഖത്തറിലായിരുന്ന നേതാക്കള്‍ അടക്കമാണ് തിരിച്ചെത്തിയത്. ഇതിനു പിന്നാലെ, സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
താലിബാന്റെ പ്രമുഖ നേതാവ് മുല്ലാ അബ്ദുല്‍ ഗനി ബറാദാര്‍ അടക്കമുള്ള പ്രമുഖര്‍ അഫ്ഗാനില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഖത്തറില്‍നിന്ന് ഇന്നലെയാണ് ബറാദാര്‍ അടക്കമുള്ളവര്‍ കാണ്ഡഹാറിലെത്തിയത്. ഇവര്‍ ഉടന്‍ കാബൂളിലെത്തി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും. താലിബാന്‍ സര്‍ക്കാരിനെ ബറാദാറായിരിക്കും നയിക്കുകയെന്നു നേരത്തേതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
താലിബാന്റെ സ്ഥാപകനേതാവാണ് ബറാദാര്‍, ഖത്തറില്‍വച്ച് അമേരിക്കയുമായി താലിബാന്‍ നടത്തിയ സമാധാന ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. 2010ല്‍ അമേരിക്കയുടെയും പാകിസ്താന്റെയും സൈന്യം കറാച്ചിയില്‍ നടത്തിയ ഓപ്പറേഷനിടെ പിടിയിലായിരുന്ന ഇദ്ദേഹം, ഇരുപതു വര്‍ഷത്തോളമായി അഫ്ഗാനില്‍ ഇല്ലായിരുന്നു.
Comments are closed for this post.