2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.പിയിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി പ്രിയങ്ക ?

ലഖ്‌നൗ
ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയെന്ന് സൂചന. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തന്റെ മുഖം നിങ്ങൾക്ക് എല്ലായിടത്തും കാണാമെന്നും അങ്ങനെ കാണാനാകുന്നില്ലേയെന്നുമായിരുന്നു പ്രിയങ്കയുടെ ചോദ്യം. എന്നാൽ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ലെന്നും ആയാൽ നിങ്ങളെ അറിയിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ്. എന്നാൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുമോയെന്ന കാര്യം വ്യക്തമല്ല. ഇതുവരെയുള്ള കോൺഗ്രസ് പട്ടികയിൽ പ്രിയങ്കയുടെ പേരില്ല. അതേസമയം, ഉത്തർപ്രദേശിൽ ബി.ജെ.പിയും എസ്.പിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിലും അഖിലേഷ് തന്റെ പിതാവിന്റെ മണ്ഡലമായ മധ്യ യു.പിയിലെ മെയിൻപുരിയിലെ കർഹാൽ സീറ്റിലുമാണ് മത്സരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.