ന്യൂഡൽഹി
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) വളർച്ചാനിരക്ക് കുത്തനെ കുറഞ്ഞെന്ന് സമ്മതിക്കുന്ന കണക്കുകൾ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയുടെ മേശപ്പുറത്ത് വച്ചു.
രാജ്യത്തെ സാമ്പത്തികവളർച്ച സംബന്ധിക്കുന്ന ടി.എൻ പ്രതാപന്റെ ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി പറയുകയായിരുന്നു മന്ത്രി.
യു.പി.എ ഭരണകാലത്ത് 2010- 2011 കാലഘട്ടത്തിൽ 8.5% വളർച്ചയുണ്ടായതാണ് കഴിഞ്ഞ പതിറ്റാണ്ടിലെ രാജ്യത്തെ ഏറ്റവും ഉയർന്ന ജി.ഡി.പി വളർച്ചാനിരക്കെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2016-2017 സാമ്പത്തികവർഷത്തിൽ 8.3% വളർച്ചയുണ്ടായെങ്കിലും 2020-2021 സാമ്പത്തികവർഷത്തിൽ 7.3% ആയി കുറഞ്ഞു. കണക്കുകൾ പ്രകാരം കഴിഞ്ഞ പതിറ്റാണ്ടിൽ വളർച്ച ഇത്രയും താഴെ പോകുന്നത് ഇത് ആദ്യമാണ്.
അതേസമയം, 2021ൽ ഇന്ത്യയുടെ വളർച്ച 9.5% ആയി ഉയരുമെന്ന് സർക്കാർ അവകാശപ്പെടുന്നു.
ഐ.എം.എഫ് പുറത്തുവിട്ട സാമ്പത്തിക വളർച്ചാ പ്രവചനത്തിൽ രാജ്യം വൻ മുന്നേറ്റമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വളർച്ച 9.5% ആകുമെന്നാണ് ഐ.എം.എഫ് പ്രവചിക്കുന്നത്. കൊവിഡിനെ തുടർന്ന് രാജ്യത്തെ സാമ്പത്തികമേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരും റിസർവ് ബാങ്കും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും 29.87 ലക്ഷം കോടിയുടെ ആത്മനിർഭർ ഭാരത് ഇതിൽ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
Comments are closed for this post.